കേരളത്തിലെ 69% എംഎൽഎമാരും ക്രിമിനൽ കേസുകൾ നേരിടുന്നവർ; ഏറ്റവും കൂടുതൽ ആന്ധ്രപ്രദേശിലെന്ന് റിപ്പോർട്ട്


28 സംസ്ഥാന, കേന്ദ്രഭരണ പ്രദേശ നിയമസഭകളിൽ നിന്നുള്ള 4,092 എംഎൽഎമാരുടെ വിശകലനത്തിൽ ഏകദേശം 45% (1,861 എംഎൽഎമാർ) ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. ഇവ രിൽ 1,205 പേർ അഥവാ 29% പേർ കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾ ക്കെതിരായ കുറ്റകൃത്യങ്ങൾ തുടങ്ങിയ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ നേരിടുന്നവരാണ്.

അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (ADR) 4,123 എംഎൽഎമാരിൽ 4,092 പേരുടെ സത്യവാങ്മൂലങ്ങൾ വിശകലനം ചെയ്തു. കേരളത്തിലെ 140 എം എൽ എമാരിൽ 69% പേരും ക്രിമിനൽ കേസുകൾ നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ക്രിമിനൽ കേസുകളുള്ള സിറ്റിംഗ് എംഎൽഎമാരുടെ ഏറ്റവും ഉയർന്ന ശതമാനം ആന്ധ്രാപ്രദേശിലാണ് (79% (174 ൽ 138). തൊട്ടുപിന്നിലാണ് കേരളവും തെലങ്കാനയും. 69% വീതമാണ് ഇവിടത്തെ കണക്ക്. ബീഹാർ (66%), മഹാരാഷ്ട്ര (65%), തമിഴ്‌നാട് (59%) എന്നിവയാണ് ലിസ്റ്റിൽ കേരളത്തിന് പുറകിലായുള്ളത്.

അതേസമയം ഗുരുതരമായ ക്രിമിനൽ കേസുകൾ നേരിടുന്ന എംഎൽഎമാരുടെ പട്ടികയിലും ആന്ധ്രാപ്രദേശ് മുന്നിലാണ് 56% (98). തൊട്ടുപിന്നിൽ തെലങ്കാന (50%), ബീഹാർ (49%) എന്നിങ്ങനെയാണ് സ്ഥാനം.

പാർട്ടി തിരിച്ചുള്ള വിശകലനം കാണിക്കുന്നത് ചന്ദ്രബാബു നായിഡുവിൻ്റെ തെലുങ്കുദേശം പാർട്ടി (ടിഡിപി)യിലാണ് ക്രിമിനൽ കേസുകൾ നേരിടുന്ന എംഎൽഎമാരുടെ ഏറ്റവും ഉയർന്ന അനുപാതം. 86% (134 നിയമസഭാംഗങ്ങളിൽ 115). മാത്രമല്ല, 61% അഥവാ 82 എംഎൽഎമാർ ഗുരുതരമായ കുറ്റങ്ങൾ നേരിടുന്നു.

ബിജെപി എംഎൽഎമാരിൽ ഏകദേശം 39% പേർ (1,653 പേരിൽ 638 പേർ) ക്രിമിനൽ കേസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്, ഇതിൽ 436 പേർ (26%) ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നു. 646 കോൺഗ്രസ് എംഎൽഎമാരിൽ 339 പേർ (52%) ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും 194 പേർ ഗുരുതരമായ കുറ്റങ്ങൾ നേരിടുന്നുണ്ടെന്നും വിശകലനം കാണിക്കുന്നു. തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെയുടെ 74 ശതമാനം (132 ൽ 98) എംഎൽഎമാർക്കും ക്രിമിനൽ കേസുകളുണ്ട്, ഇതിൽ 42 പേർ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നവരുമാണ്.

തൃണമൂൽ കോൺഗ്രസ് എംഎൽഎമാരിൽ ഏകദേശം 41% (230 ൽ 95) പേർ ക്രിമിനൽ കേസുകൾ നേരി ടുന്നു. അവരിൽ 78 അല്ലെങ്കിൽ 34% പേർ ഗുരുതരമായ കുറ്റങ്ങൾ നേരിടുന്നു. അടുത്തിടെ ഡൽഹിയിൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ആം ആദ്മി പാർട്ടിയുടെ 123 എംഎൽഎമാരിൽ 69 പേർ (56%) ക്രിമിനൽ കുറ്റങ്ങൾ നേരിടുന്നു. ഇതിൽ 35 (28%) പേർ ഗുരുതരമായ കുറ്റങ്ങൾ നേരിടുന്നവരാണ്.

54 എംഎൽഎമാർ കൊലപാതകക്കുറ്റം നേരിടുന്നുണ്ടെന്നും 226 പേർക്കെതിരെ വധശ്രമക്കേസുകളു ണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ, 127 എംഎൽഎമാർ സ്ത്രീകൾക്കെതിരായ കുറ്റകൃത്യ ങ്ങളുമായി ബന്ധപ്പെട്ട കേസുകൾ നേരിടുന്നുണ്ടെന്നും, ഇതിൽ 13 എംഎൽഎമാർ ബലാത്സംഗക്കുറ്റം ചുമത്തിയവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.

എം.എൽ.എമാരുടെ സാമ്പത്തിക പശ്ചാത്തലത്തിലേക്കും റിപ്പോർട്ട് വെളിച്ചം വീശുന്നു, 119 എം.എൽ. എമാർ (3%) ശതകോടീശ്വരന്മാരാണ്. എല്ലാ സംസ്ഥാന നിയമസഭകളിലുടനീളമുള്ള എം.എൽ.എമാരു ടെയും ശരാശരി ആസ്തി 17.92 കോടി രൂപയാണ്. എന്നിരുന്നാലും, ക്രിമിനൽ കുറ്റം നേരിടുന്ന എം.എൽ. എമാരുടെ ശരാശരി ആസ്തി 20.97 കോടി രൂപയാണ്.


Read Previous

50 ശതമാനം കിഴിവ് ‘ലുലു ഓൺ സെയിൽ കാമ്പയിൻ’ മാർച്ച് 19 മുതൽ 22 വരെ

Read Next

മക്കയിലെ ഹറം പള്ളിയിലേക്ക് തീർഥാടകരുടെ വൻ പ്രവാഹം; സ്ത്രീകൾക്ക് ഹറം പള്ളിയിൽ പ്രത്യേക ഇടങ്ങൾ’ തിരക്ക് നിയന്ത്രിക്കാൻ 200 സ്മാർട് സ്‌ക്രീനുകളും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »