വെള്ളപ്പൊക്ക മുന്നറിയിപ്പു നൽകി കാലാവസ്ഥാ വകുപ്പ് ഏപ്രിലിൽ കേരളത്തിൽ ഉരുൾപൊട്ടലിന് സാദ്ധ്യത


ന്യൂഡൽഹി: കേരളത്തിലും കർണാടകയിലും ഏപ്രിലിൽ ഉരുൾപൊട്ടലിന് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വേനൽ മഴയാണ് ഉരുൾപൊട്ടലിന് കാരണമാകുന്നത്. വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകാൻ സാദ്ധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഏപ്രിലിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിന് സാദ്ധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്. ഏപ്രിൽ മൂന്ന്, നാല് തീയതികളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടി. ഏപ്രിൽ മൂന്നിനും നാലിനും വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

03/04/2025 : പാലക്കാട്, മലപ്പുറം, വയനാട്

04/04/2025 : എറണാകുളം, തൃശൂർ

എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Read Previous

ക്രൈം മാപ്പിംഗ് സർവേയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ സ്ത്രീകൾ കൂടുതലും അതിക്രമത്തിന് ഇരയാകുന്നത് പങ്കാളികളിൽ നിന്ന്

Read Next

ഗോകുലം ചിറ്റ്‌സ്  ശാഖയ്ക്ക്  മുന്നിൽ ഉപരോധ സമരവുമായി തമിഴ് കർഷകർ എമ്പുരാനിലെ അണക്കെട്ടും വിവാദത്തിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »