കുവൈത്തിൽ ചെമ്മീൻ വിപണി വീണ്ടും ഊർജിതമായി; ഒരു ബക്കറ്റിന്‌ 65 ദിനാർ


കുവൈത്ത് സിറ്റി: മത്സ്യബന്ധനത്തിന് അനുമതി ലഭിച്ചതോടെ തീൻ മേശകളിലേക്ക് കുവൈത്തി ചെമ്മീൻ തിരിച്ചെത്തി. ആദ്യ ദിവസം 45 മുതൽ 65 ദിനാർ വരെ ചെമ്മീന് ബാസ്ക്കറ്റിന് വില ഈടാക്കിയത്. ഒരു കിലോയ്ക്ക് 3.5 ദിനാറാണ് വില.

ഫഹാഹീൽ മാർക്കറ്റിൽ 100 ബാസ്ക്കറ്റ് ചെമ്മീന്റെ ലേലമാണ് നടന്നത്. ഷാർഖ് മാർക്കറ്റിൽ 56 ബാസ്ക്കറ്റിനുള്ള ലേലവും നടന്നു. അതേസമയം, വരും ദിവസങ്ങളിൽ ഷാർഖ്, ഫഹാഹീൽ മാർക്കറ്റുകളിലേക്കുള്ള ചെമ്മീന്റെ വരവ് വലിയ തോതിൽ ഇടിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മത്സ്യബന്ധന ബോട്ടുകളുടെ ഉടമകൾക്ക് ആവശ്യമായ ഡീസൽ ക്വാട്ട ലഭിക്കാത്തതി നാൽ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. മത്സ്യബന്ധന മേഖല നേരിടുന്ന വെല്ലുവിളി കളും പ്രതിബന്ധങ്ങളും വകവയ്ക്കാതെ നിരവധി മത്സ്യത്തൊഴിലാളികൾ പ്രാദേശിക വിപണിയിൽ ചെമ്മീൻ എത്തിക്കുന്നതിനായി പരിശ്രമിക്കുന്നുണ്ടെന്ന് കുവൈത്ത് ഫെഡറേഷൻ ഓഫ് ഫിഷർമെൻ തലവൻ ദഹെർ അൽ സോയാൻ പറഞ്ഞു.

കഴിഞ്ഞ സീസണിലെ ആദ്യ ദിവസത്തെ അപേക്ഷിച്ച് ഈ സീസണിൽ ലഭിച്ച ചെമ്മീന്റെ അളവ് കുറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Read Previous

ഒമാന്‍ സലാലയില്‍ പുതിയ വാട്ടർ പാർക്ക് പ്രവർത്തനം ആരംഭിച്ചു

Read Next

വീണ്ടും കേരളം മികച്ചത്; സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »