Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുഹമ്മദ്‌ ബിന്‍ സല്‍മാന്‍റെ ക്ഷണപ്രകാരം മക്കയിൽ; ഖത്തര്‍ ലോകകപ്പ് ഐക്കണ്‍ ഗാനിം മുഹമ്മദ് ഉംറ നിര്‍വഹിച്ചു, സൗകര്യങ്ങള്‍ ഒരുക്കിനല്‍കി ഹറം മതകാര്യ വകുപ്പ്, മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന് നന്ദി അറിയിച്ച് ഗാനിം


മക്ക: 2022 ഫിഫ ലോകകപ്പിന്റെ അംബാസഡറായി തിളങ്ങിയ അംഗപരിമിതിയുള്ള ഖത്തരി ബാലന്‍ ഗാനിം മുഹമ്മദ് അല്‍മുഫ്താഹ് ഉംറ നിര്‍വഹിച്ച ആത്മ സംതൃപ്തിയില്‍. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് അദ്ദേഹം മക്കയിലെത്തിയത്.

അരക്കു താഴേയ്ക്ക് ശരീരത്തിനു വളർച്ചയില്ലാത്ത 18കാരനായ ഗാനിം കൈകളില്‍ നടന്നാണ് ഉംറയുടെ പ്രധാന കര്‍മങ്ങളായ ത്വവാഫ്, സഅ്‌യ് എന്നിവ പൂര്‍ത്തിയാക്കി യത്. മക്ക മസ്ജിദുല്‍ ഹറാം ഉദ്യോഗസ്ഥരുടെയും സുരക്ഷാ ജീവനക്കാരുടെയും മേല്‍നോട്ടത്തിലാണ് ഗാനിം ജനങ്ങള്‍ക്കിടയിലൂടെ കൈകളില്‍ നീങ്ങിയത്. ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഹറം മതകാര്യ വകുപ്പ് ഒരുക്കിനല്‍കി.

ഹോളിവുഡ് താരം മോര്‍ഗന്‍ ഫ്രീമാനൊപ്പം ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയതോടെയാണ് ഗാനിം മുഹമ്മദ് ഖത്തര്‍ ലോകത്തിന്റെ ശ്രദ്ധയിലേക്ക് വരുന്നത്. സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഉംറ കര്‍മം നിര്‍വഹിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍ പ്പെടുത്തിയ ഹറം മതകാര്യ വകുപ്പ് മേധാവിക്കും ജീവനക്കാര്‍ക്കും ഗാനിം നന്ദി പറഞ്ഞു.

2002 മെയ് അഞ്ചിന് ഖത്തറിലെ ദോഹയില്‍ ജനിച്ച ഗാനിം മുഹമ്മദ് കൗഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോം എന്ന അപൂര്‍വ രോഗം ബാധിച്ച് ഇരുകാലുകളുമില്ലാതെയാണ് ജീവിക്കു ന്നത്. 15 വയസ്സുള്ളപ്പോള്‍ അദ്ദേഹം ഖത്തറിലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭ കനായി പേരെടുത്തിരുന്നു. ഖത്തറിലെ യുവ സംരംഭകനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

ഇഹ്‌റാം വേഷം ധരിച്ച് ഹറമില്‍ നിന്നുള്ള ഫോട്ടോകളും മതാഫിലൂടെ കൈകളില്‍ നടന്ന് ത്വവാഫ് കര്‍മം നിര്‍വഹിക്കുന്നതിന്റെയും ഹജ്‌റുല്‍ അസ്‌വദ് ചുംബിക്കുന്നതി ന്റെയും ഫോട്ടോകളും ഗാനിം തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തു. മനുഷ്യസ്‌നേഹികൂടിയായി അറിയപ്പെടുന്ന ഗാനിം സമൂഹമാധ്യമങ്ങളില്‍ ഇന്‍ഫ്ലുവന്‍സറുമാണ്. ജബല്‍ ഷംസ് (ഷംസ് മല) നു മുകളില്‍ കയറിയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.


Read Previous

ശൈലജയും ശ്രീമതിയും പ്രചോദനം, അവരേക്കാള്‍ മികച്ച പ്രവര്‍ത്തനമാണ് ലക്ഷ്യം’ 

Read Next

റിസയുടെ പതിനൊന്നാമത് മില്യൺ മെസ്സേജ് കാമ്പയിൻ ഗാന്ധി ജയന്തി ദിനത്തിൽ ആരഭം കുറിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »