ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പെഷവാർ: പാകിസ്താനിലെ സൈനികത്താവളത്തിൽ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ആറ് പേർ സാധാരണക്കാരാണ്. ഇതിൽ മൂന്ന് കുട്ടികളും ഉൾപ്പെടും.

30 പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ബന്നുവിലുള്ള സൈനികത്താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ചാവേറുകൾ സ്‌ഫോടകവസ്തുക്കൾ നിറച്ച രണ്ട് കാറുകൾ സൈനികത്താവളത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.
സ്‌ഫോടനങ്ങളിൽ സൈനിക താവളത്തിന്റെ മതിലുകൾ തകർന്നതിന് പിന്നാലെ താവളത്തിനകത്തേക്ക് കടന്ന ആറോളം ഭീകരരെ സൈനികർ വധിച്ചു.താലിബാൻ പിന്തുണയിലുള്ള പാകിസ്താനിലെ ജെയ്ഷ് അൽ ഫുർസാൻ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
