Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാകിസ്താനില്‍ ഫാക്ടറികള്‍ 23,000, പള്ളികള്‍ ആറു ലക്ഷത്തിനപ്പുറം, മദ്രസകള്‍ 36,000; സാമ്പത്തിക സെന്‍സസ് റിപ്പോര്‍ട്ട് പുറത്ത്


ഇസ്ലാമാബാദ്: പാകിസ്താനില്‍ കടുത്തി സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ രാജ്യത്തെ സാമ്പത്തിക സെന്‍സസ് റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ട് പ്രകാരം പാകിസ്ഥാനില്‍ 23,000 ഫാക്ടറികള്‍ മാത്രമുള്ളപ്പോള്‍ 6 ലക്ഷത്തിലധികം പള്ളികളും 36,000 മതപാഠശാലകളുമുണ്ട്. 7 ബില്യണ്‍ യുഎസ് ഡോളറിന്റെ പാക്കേജിനായി അന്താരാഷ്ട്ര നാണയ നിധിയുമായി ചര്‍ച്ചകള്‍ നടക്കുന്ന സമയത്താണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. റിപ്പോര്‍ട്ട് പ്രകാരം, 6,04,000 പള്ളികളും 36,331 മദ്രസകളും രാജ്യത്തുണ്ട്. ആശുപത്രികളുടെ എണ്ണം 1,19,789 ആണ്, ഇതില്‍ ഭൂരിഭാഗവും സ്വകാര്യ ആശുപത്രികളാണ്.

2023-ലെ ജനസംഖ്യാ- ഭവന സെന്‍സസിന്‍റെ ഭാഗമായി ശേഖരിച്ച സാമ്പത്തിക വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. സമ്പദ്വ്യവസ്ഥയുടെ ഘടന, പ്രവര്‍ത്തനത്തിന്റെ സ്വഭാവം, തൊഴില്‍, സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം എന്നിവയെക്കുറിച്ചുള്ള പൂര്‍ണവും വിശദവുമായ ചിത്രം നല്‍കുക എന്നതാണ് ഈ സെന്‍സസിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

റിപ്പോര്‍ട്ട് പ്രകാരം, പാകിസ്ഥാനിലെ ആകെ 40 ദശലക്ഷം സ്ഥിരം യൂണിറ്റുകളില്‍ ഏകദേശം 7.2 ദശലക്ഷം തൊഴില്‍ രംഗങ്ങളുണ്ട്. അവിടെ 25.4 ദശലക്ഷം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും ചെറുകിട വ്യവസായങ്ങളാണ്. 7.1 ദശലക്ഷം സ്ഥാപനങ്ങളില്‍ 1 മുതല്‍ 50 വരെ ആളുകള്‍ മാത്രമേ ജോലി ചെയ്യുന്നുള്ളൂ. 250-ല്‍ കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ എണ്ണം വെറും 7,086 മാത്രമാണ്.

തൊഴില്‍ മേഖലകളെ സംബന്ധിച്ച് മൊത്തം തൊഴിലാളികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ സേവന മേഖലയിലാണ് ജോലി ചെയ്യുന്നത്. 45 ശതമാനം അഥവാ 11.3 ദശലക്ഷം പേര്‍ സേവന മേഖലയിലാണ്. ഇതിനു പിന്നില്‍ 30 ശതമാനം തൊഴിലാളികളുള്ള സാമൂഹിക മേഖലയും, 22 ശതമാനം മാത്രമുള്ള ഉല്‍പ്പാദന മേഖലയുമുണ്ട്. ഉല്‍പ്പാദന മേഖലയേക്കാള്‍ ഇരട്ടി തൊഴിലാളികളെ സേവന മേഖല ജോലിക്കെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

7.2 ദശലക്ഷം സ്ഥാപനങ്ങളില്‍ 2.7 ദശലക്ഷം റീട്ടെയില്‍ ഷോപ്പുകള്‍, 1,88,000 മൊത്തവ്യാപാര കടകള്‍, 2,56,000 ഹോട്ടലുകള്‍, 1,19,000 ആശുപത്രികള്‍ എന്നിവ ഉള്‍പ്പെടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, 2,42,000-ത്തിലധികം സ്‌കൂളുകളും 11,568 കോളേജുകളും 214 സര്‍വകലാശാലകളുമുണ്ട്. ഇതില്‍ ഭൂരിഭാഗം സ്‌കൂളുകളും സര്‍ക്കാര്‍ നടത്തുന്നവയാണ്. എന്നാല്‍, കോളജുകളുടെ കാര്യത്തില്‍ സ്വകാര്യ മേഖലയുടെ പങ്ക് കൂടുതലാണ്. രാജ്യത്ത് 1,19,789 ആശുപത്രികളുള്ളതില്‍ ഭൂരിഭാഗവും സ്വകാര്യ മേഖലയിലാണ്.

സാമ്പത്തിക സ്ഥാപനങ്ങളുടെയും തൊഴിലാളികളുടെയും ഏറ്റവും വലിയ സാന്ദ്രത പഞ്ചാബിലും സിന്ധിലുമാണ്, പ്രത്യേകിച്ച് കറാച്ചി മേഖലയില്‍. ഖൈബര്‍ പഖ്തുന്‍ഖ്വയും ബലൂചിസ്ഥാനും ഇതിന് പിന്നിലായി നില്‍ക്കുന്നു.

പാകിസ്ഥാനിലെ മൊത്തം സ്ഥാപനങ്ങളില്‍ 58 ശതമാനവും പഞ്ചാബിലാണ്. ഇസ്ലാമാബാദിലാണ് ഏറ്റവും കുറഞ്ഞ വിഹിതം (ഒരു ശതമാനം). റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത ആസൂത്രണ മന്ത്രി അഹ്‌സാന്‍ ഇഖ്ബാല്‍, വിശ്വസനീയമായ വിവരങ്ങള്‍ സുസ്ഥിര വികസനത്തിന് അത്യന്താപേക്ഷിതമാണെന്ന് വ്യക്തമാക്കി.


Read Previous

ഇന്ത്യയുമായി ചർച്ചയ്‌ക്ക് തയാറെന്ന് പാകിസ്ഥാൻ; വിസമ്മതിച്ച് ഇന്ത്യ

Read Next

വനിതാ ലോകകപ്പ് കാര്യവട്ടത്തേക്കില്ല; മുംബൈയിലേക്ക് മാറ്റിയതായി ഐസിസിയില്‍ നിന്നും അറിയിപ്പ് ലഭിച്ചെന്ന് കെസിഎ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »