Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓപ്പറേഷന്‍ സിന്ദൂറിന് മറുപടിയായി പാകിസ്ഥന്‍ ഉറി വൈദ്യുതി നിലയം ലക്ഷ്യമിട്ടു, തടഞ്ഞത് സിഐഎസ്എഫ്


ന്യൂഡല്‍ഹി: ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഇന്ത്യയുടെ ഉറി ജലവൈദ്യുതി നിലയം പാകിസ്ഥാന്‍ ലക്ഷ്യമിട്ടതായി സിഐഎസ്എഫ്. എന്നാല്‍ ഈ ശ്രമം പരാജയപ്പെടുത്തിയെന്നും നാശനഷ്ടങ്ങളുണ്ടായില്ലെന്നും സേന വ്യക്തമാക്കി.

ഉറി ജലവൈദ്യുതി നിലയം ലക്ഷ്യമിട്ട് പാകിസ്ഥാന്‍ നടത്തിയത് ഡ്രോണ്‍ ആക്രമണമാണ്. അന്ന് ജലവൈദ്യുതി നിലയത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന 19 സൈനികര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് സിഐഎസ്എഫ് ഇക്കാര്യം വെളിപ്പെടുത്തിയത്. പഹല്‍ഗാം ഭീകരാക്രമ ണത്തിനു മറുപടിയായി മേയ് 6, 7 തീയതികളിലാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാനിലെ ഭീകരുടെ കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തത്. ഇതിന് തിരിച്ചടി നല്‍കാനാണ് ഉറി ജലവൈദ്യുതി നിലയവും ജനവാസ കേന്ദ്രങ്ങളും പാകിസ്ഥാന്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ഈ ആക്രമണങ്ങള്‍ സിഐഎസ്എഫ് തകര്‍ത്തു. ജനവാസ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടന്നപ്പോള്‍ കുട്ടികളും സ്ത്രീകളും അടക്കമുള്ള വരെ സ്ഥലത്തുനിന്ന് സുരക്ഷിതമായി മാറ്റി.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കുനേരെയാണ് ഭീകരര്‍ വെടിവെച്ചത്. അന്ന് 27 പേരാണ് കൊല്ലപ്പെട്ടത്. കേരളം, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഒഡിഷ തുടങ്ങി വിവിധ സംസ്ഥാന ങ്ങളില്‍നിന്നുള്ളവരും യുഎഇ, നേപ്പാള്‍ സ്വദേശികളും കൊല്ലപ്പെട്ടു. 20 പേര്‍ക്കു പരുക്കേറ്റു. സൈനിക വേഷത്തിലെത്തിയ ഭീകരര്‍ ഉച്ചകഴിഞ്ഞ് 3 നു സഞ്ചാരികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.


Read Previous

കാല് കുത്തി നടക്കാന്‍ കഴിയുന്നിടത്തോളം കാലം പ്രചാരണത്തിനിറങ്ങും, ഇത് എംഎല്‍എയാക്കാന്‍ പ്രയത്നിച്ചവര്‍ക്ക് വേണ്ടി’

Read Next

തരൂരിന് പോവാം, രക്തസാക്ഷി പരിവേഷവുമായി പോവാമെന്ന് മോഹിക്കേണ്ട: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »