
റിയാദ്: സൗദി അറേബ്യയിലെ സുദൈറിൽ മാസപ്പിറവി മാസപ്പിറവി ദൃശ്യമായതിൻ്റെ അടിസ്ഥാന ത്തിൽ ഗൾഫ് രാജ്യങ്ങളിൽ ജൂൺ 6-ന് ബലി പെരു ന്നാൾ. സൗദിയിലും ഒമാനിലും മാസപ്പിറവി കണ്ടതി ൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 5-ന് നടക്കും. അതേസമയം, കേരളത്തിൽ മാസപ്പിറവി ദൃശ്യ മാവാത്ത സാഹചര്യത്തിൽ ദുൽഹിജ്ജ 1മറ്റന്നാളും, ബലി പെരുന്നാൾ ജൂൺ 7 ശനിയാഴ്ചയും ആയിരിക്കും. അറഫ നോമ്പ് ജൂൺ 6 നുമായിരിക്കും.
ഇന്നലെ മാസപ്പിറവി കാണാത്തതിനാൽ ഇന്ന് ദുൽഖഅദ് 30 പൂർത്തിയാക്കി മറ്റന്നാൾ ദുൽഹിജ്ജ 1 ആയി രിക്കുമെന്ന് പാളയം ഇമാം ഡോ വിപി സുഹൈബ് മൗലവിയും അറിയിച്ചു. അതേസമയം ഇത്തവണ ത്തെ ബലി പെരുന്നാളിന് സൗദി അറേബ്യയിൽ സ്വകാര്യമേഖലയിൽ ആറു ദിവസത്തെ അവധി പ്രഖ്യാ പിച്ചു. അറഫ ദിനമായ ജൂൺ അഞ്ചു വ്യാഴം മുതൽ ജൂൺ പത്തു (ചൊവ്വ) വരെയാണ് അവധി. (ആറു ദിവസം). നാലു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത് എങ്കിലും സാധാരണ അവധി ദിവസങ്ങളായ വെള്ളി, ശനി അടക്കം ആറു ദിവസത്തെ അവധി ലഭിക്കും.
ബലിപെരുന്നാളിനോട് അനുബന്ധിച്ച് അഞ്ച് ദിവസത്തെ ഔദ്യോഗിക അവധിയാണ് ഖത്തർ പ്രഖ്യാപി ച്ചത്. ദുൽഹിജ്ജ 9–ാം ദിവസം മുതൽ 13–ാം ദിവസം വരെയാണ് അവധി ലഭിക്കുക. രാജ്യത്തിന്‍റെ ഔദ്യോഗിക പൊതു അവധി സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി അംഗീകാരം നല്‍കിയിരുന്നു
ബലിപെരുന്നാൾ പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിൽ അവധി പ്രഖ്യാപിച്ചു കഴിഞ്ഞു. . ഇത് പ്രകാരം മന്ത്രാല യങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ദുല്‍ഹിജ്ജ 9 മുതല്‍ 13 വരെ അവധി ആയിരിക്കും. കുവൈത്തിൽ ബലിപെരുന്നാൾ ജൂൺ ആറിന് ആയിരിക്കുമെന്ന് അൽ ഉജൈരി സയന്‍റിഫിക് സെന്‍റര്‍ നേരത്തെ അറിയിച്ചിരുന്നു. ഇസ്ലാമിക കലണ്ടറിലെ ദുൽഹിജ്ജ 1446 ലെ ആദ്യത്തെ ചന്ദ്രക്കല 2025 മെയ് 28 ന് ബുധനാഴ്ച ദൃശ്യമാകും എന്ന് അൽ ഉജൈരി സയന്‍റിഫിക് സെന്‍റർ അറിയിച്ചു.