സൗദിയിൽ ഡിസംബർ ഒന്നിന് മുന്പ് ഹുറൂബ് ആക്കപെട്ടവർക്ക് പദവി ശരിയാക്കാൻ അവസരം, രണ്ടുമാസം കൊണ്ട് ആനുകൂല്യം ഉപയോഗപെടുത്തണം


റിയാദ്: ഹുറൂബ് (ഒളിച്ചോടിയെന്ന് സ്‌പോണ്‍സര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവര്‍) പദവി ശരിയാക്കാന്‍ അവസരം. ഡിസംബര്‍ ഒന്നിന് മുമ്പ് ഹുറൂബ് ആയവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. രണ്ടു മാസത്തിനുള്ളില്‍ ആനുകൂല്യം അതായത് 2025 ജനുവരി 29ന് മുമ്പ് ഈ ആനൂകൂല്യം ലഭിക്കും

ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് തൊഴില്‍ കരാര്‍ കാന്‍സല്‍ ചെയ്താല്‍ അറുപത് ദിവസത്തിനകം ഫൈനല്‍ എക്‌സിറ്റ് നേടുകയോ സ്‌പോണ്‍സര്‍ഷിപ്പ് മാറുകയോ ചെയ്തില്ലെങ്കില്‍ ജോലി സ്ഥലത്ത് നിന്ന് ഒളിച്ചോടിയതായി രേഖപ്പെടുത്തപ്പെടും. പിന്നീട് ഇവര്‍ക്ക് ജോലി മാറാന്‍ സാധിച്ചിരുന്നില്ല.മാത്രമല്ല ഇത്തരം കാരണങ്ങള്‍ ഇല്ലാതെതന്നെ ഹുറൂബ് ആക്കപെട്ടവരും ധാരാളമുണ്ട് അവര്‍ക്കെല്ലാം ഈ അവസരം പ്രയോചനപെടുത്താം

ഇത് സംബന്ധിച്ച് സൗദിയിലെ നയതന്ത്രകാര്യാലയങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെ ന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ ഗാര്‍ഹിക ജോലിക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ഹുറൂബായവര്‍ക്ക് തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് ഇത് സംബന്ധിച്ച് സന്ദേശം ലഭിക്കും. പുതിയ തൊഴില്‍ സ്ഥാപനത്തില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് അപേക്ഷ കൊടുത്താല്‍ മതിയാകും. ഉടന്‍ തന്നെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ സാധിക്കും.നിലവില്‍ ഇഖാമ കാലാവധി കഴിഞ്ഞവര്‍ സ്പോണ്സര്‍ ഹൂറൂബ് ആക്കിയവര്‍(കേസുകള്‍ ഇല്ലാത്തവര്‍) നാട്ടില്‍ പോകണമെന്ന് ഉണ്ടെങ്കില്‍ എംബസ്സിയില്‍ പോയി റെജിസ്റ്റര്‍ ചെയ്താല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി എക്സിറ്റ് ലഭ്യമാക്കും.ഇത്തരത്തില്‍ നാട്ടില്‍ 70 ദിവസം കൊണ്ട് പോകാന്‍ കഴിയും. മാത്രമല്ല മറ്റൊരു വിസയില്‍ എപ്പോള്‍ വേണമെങ്കിലും സൌദിയിലേക്ക് പ്രവേശിക്കുന്നതിന് യാതൊരു നിയമതടസങ്ങളും ഇല്ല.


Read Previous

ഡോളറിനെതിരെ നീങ്ങിയാൽ നൂറ് ശതമാനം നികുതി; ഇന്ത്യ ഉൾപ്പെടെയുള്ള ബ്രിക്‌സ് രാജ്യങ്ങൾക്ക് ഭീഷണിയുമായി ട്രംപ്

Read Next

ആഭ്യന്തര ഉത്പാദനം കുറഞ്ഞത് തിരിച്ചടി; വൈദ്യുതി നിരക്ക് വർധന അനിവാര്യമെന്ന് മന്ത്രി കൃഷ്ണൻകുട്ടി, ജനം പൊറുതിമുട്ടും!

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »