രണ്ടാം സുകുമാരക്കുറുപ്പ് എന്ന് അറിയപ്പെടുന്ന ചിറയില്‍ ചിങ്കു എന്നു വിളിക്കുന്ന ശ്രീകുമാര്‍ പിടിയിൽ, ജയപ്രകാശ് മരിച്ചെന്ന് അറിഞ്ഞതോടെ 23കാരൻ ഒളിവിൽ പോയി, കോഴിക്കോട് ഹോട്ടൽ ജോലിയും കൽപ്പണിയും, വിവാഹം കഴിച്ച് ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം ജീവിതം, പിടിയിലായത് 51-ാം വയസ്സിൽ: ഒളിവിൽ കഴിഞ്ഞത് 28 വർഷം.


കേരളത്തിലെ പിടികിട്ടാപ്പുള്ളി ആരാണെന്ന ചോദ്യത്തിന് ഒറ്റയുത്തരമേ മലയാളി കൾക്കിടയിലുണ്ടാകു. ചാക്കോയെ ക്രൂരമായി കൊലപ്പെടുത്തി കത്തിച്ച ശേഷം ഒളിവിൽപ്പോയ സുകുമാരക്കുറുപ്പ്. കേരളത്തിലെ പൊലീസ് സേനയെ ഇത്രത്തോളം ബുദ്ധിമുട്ടിച്ച കേസ് മറ്റൊന്നുമുണ്ടാകില്ല. ഇന്നും സുകുമാരക്കുറുപ്പ് എവിടെയാണെന്ന ചോദ്യത്തിന് ആരുടേയും പക്കൽ ഉത്തരമില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.

അതേസമയം ഈ കേസിനോളം ക്രുരതയില്ലെങ്കിലും കൊലക്കേസ് പ്രതികൾ പലതവണ കേരളത്തിൽ ഒളിവിൽപ്പോയിട്ടുണ്ട്. പരരേയുംപ പിടികൂടുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ ലേഡി സുകുമാരക്കുറുപ്പ് എന്നറിയപ്പെടുന്ന അച്ചാമ്മയെ വർഷങ്ങൾക്കു ശേഷം കഴിഞ്ഞയാഴ്ചയാണ് പൊലീസ് പിടികൂടിയതിനു പിന്നാലെ രണ്ടാം സുകുമാരക്കുറുപ്പ് എന്ന് അറിയപ്പെടുന്ന പ്രതിയും ഇപ്പോഴിതാ പിടിയിലായിരിക്കുകയാണ്.

കോഴിക്കോട് ചെറുവണ്ണൂര്‍ കൊല്ലേരിത്താഴം വീരാറ്റിത്തറയില്‍ വീട്ടിൽ ശ്രീകുമാർ എന്ന ചിങ്കുവിനെയാണ് കുറ്റം ചെയ്ത് നീണ്ട വർഷങ്ങൾക്കു ശേഷം പൊലീസ് പിടികൂടി യത്. കൊലപാതകക്കേസില്‍ ഒളിവില്‍പ്പോയ പ്രതി 28 വര്‍ഷങ്ങള്‍ക്കുശേഷമാണ് പിടിയിലാകുന്നത്. ചെട്ടികുളങ്ങര പേള ചേന്നത്തുവീട്ടില്‍ ജയപ്രകാശിനെ കൊലപ്പെ ടുത്തിയ കേസില്‍ രണ്ടാം പ്രതിയാണിയാള്‍. കൊലപാതകം നടന്നതിനു പിന്നാലെ ഒളിവിൽപ്പോയ പ്രതിയെ പൊലീസ് തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ 28 വർഷങ്ങൾക്കു ശേഷം പ്രതി പൊലീസ് പിടിയിലാകുഒകയായിരുന്നു.

ഇരുപത്തിയെട്ട് വർഷങ്ങൾക്കു ശേഷം കൃത്യമായി പറഞ്ഞാൽ 1995 ജനുവരി 12നായി രുന്നു ശ്രീകുമാർ പ്രതിയായ കൊലപാതകം നടന്നത്. ചെട്ടികുളങ്ങര സ്വദേശിയാ യിരുന്ന ശ്രീകുമാര്‍ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് കാട്ടുവള്ളില്‍ ക്ഷേത്ര ഗ്രൗണ്ടില്‍ വച്ച് ജയപ്രകാശുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. വാക്കുതർക്കം തുടർന്ന് സംഘർഷത്തിലേക്ക് എത്തി. കയ്യാങ്കളിയിൽ ജയപ്രകാാശിന് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു.

തൃടർന്ന് ജയപ്രകാശ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വച്ച് മരിക്കു കയും ചെയ്തു. കേസിൽ രണ്ടാം പ്രതിയായിരുന്നു ശ്രീകുമാർ. പ്രതിയായതിനു പിന്നാലെ ശ്രീകുമാര്‍ ഒളിവില്‍ പോകുകയായിരുന്നു.

കേസ് രജിസ്റ്റർ ചെയ്തത് മാവേലിക്കര പൊലീസ് സ്റ്റേഷനിലായിരുന്നു. രണ്ടും മൂന്നും പ്രതികളായ പ്രദീപും ജയചന്ദ്രനും വിചാരണനടപടികളുമായി മുന്നോട്ടുപോയി. അതേസമയം ഒളിവില്‍ പോയ ശ്രീകുമാറിനെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കാലമേറെ കഴിഞ്ഞിട്ടും ശ്രീകമാറിൻ്റെ കാര്യത്തിൽ തീരുമാനമുഫണ്ടാകാതെ വന്നതോടെ ഇയാളെ പിടികൂടാന്‍ ജില്ലാ പോലീസ് മേധാവി ചെെത്ര തെരേസാ ജോണ്‍ പ്രത്യേക സംഘത്തെ നിയോഗിക്കുക യായിരുന്നു. തുടർന്ന് അന്വമഷണം ആരംഭിച്ചു. ശ്രീകുമാറിന്റെ നാട്ടില്‍നിന്നും കിട്ടിയ വിവരങ്ങളനുസരിച്ച് മംഗലാപുരം, മെെസൂര്‍, ബംഗളുരു എന്നിവിടങ്ങളില്‍ അന്വേ ഷണം നടത്തി. ശ്രീകുമാർ ഈ പ്രദേശങ്ങളില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഇതെല്ലാം.

എന്നാൽ പ്രതിയെ അവിടങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നുള്ള അന്വേഷണ ത്തിൽ ശ്രീകുമാർ കോഴിക്കോട്ടെത്തിയെന്ന വിവരം ലഭിച്ചു. അവിടെ ഹോട്ടല്‍ ജോലിയും കല്‍പ്പണിയും ചെയ്യുന്നതായാണ് വിവരം ലഭിച്ചത്. തുടര്‍ന്ന് ഹോട്ടലുകളും കല്‍പ്പണി കരാറുകാരെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തി ലൂടെയാണ് ഇയാളെ കണ്ടെത്തുകയായിരുന്നു. ഇതിനിടെ കോഴിക്കോട് ഹോട്ടല്‍ ജോലി ചെയ്ത് വരുന്നതിനിടയില്‍ ശ്രീകുമാർ വിവാഹം കഴിച്ചിരുന്നു. കുടുംബത്തോടൊപ്പം കോഴിക്കോട് ചെറുവണ്ണൂരില്‍ കഴിഞ്ഞു വരവേയാണ് ഇയാൾ പൊലീസിൻ്റെ പിടിയിലാകുന്നത്. ഡിവെെഎസ്︋പി എംകെ.ബിനുകുമാര്‍, എസ്എച്ച്ഒ സി ശ്രീജിത്ത്, എഎസ്ഐ റിയാസ് പികെ, സിപിഒമാരായ ഉണ്ണിക്കൃഷ്ണപിള്ള, മുഹമ്മദ് ഷെഫീക്ക്, അരുണ്‍ഭാസ്‌കര്‍, സിയാദ് എസ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.


Read Previous

യുവതി ഭർതൃവീടിന് സമീപത്തെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ; സംഭവം കോഴിക്കോട് കോടഞ്ചേരിയിൽ; 25കാരി അശ്വതിയാണ് മരിച്ചത്.

Read Next

മകൾക്കായ്” – പെൺമക്കളെ സ്നേഹിക്കുന്നവർ കണ്ടിരിക്കേണ്ട ഒരു ചിത്രം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »