കോതമംഗലം: പല്ലാരിമംഗലത്ത് ഫുട്ബാൾ ടൂർണമെന്റ് ഫൈനൽ മത്സരത്തിനിടെ ഗ്യാലറി തകർന്നു വീണ് നിരവധി പേർക്ക് പരിക്കേറ്റു.

രാത്രി പത്ത് മണിയോടെയാണ് അപകടം. പരിക്കേറ്റവരെ കോതമംഗലത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ചിലരുടെ പരിക്ക് ഗുരുതരമാണ്. അടിവാട് മാലിക് ദിനാർ ഗ്രൗണ്ടിൽ താത്കാലികമായി നിർമ്മിച്ച ഗ്യാലറിയാണ് തകർന്നത്. അടിവാട് ഹീറോ യംഗ്സ് ക്ലബിന്റെ ആഭിമുഖ്യത്തിലായിരുന്നു ടൂർണമെന്റ്.
ഫ്ലഡ്ലിറ്റ് സെവൻസ് ടൂർണമെന്റിന്റെ ഫൈനൽ കാണാൻ നാലായിരത്തോളം പേരാണ് എത്തിയിരുന്നത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു.