പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ, 4 മണിവരെ നടന്നത് 64.54 ശതമാനം പോളിംഗ്| കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 74.84 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിംഗ്. ഇത്തവണ ഇത് മറികടന്നേക്കുമെന്ന പ്രതീക്ഷ


കേരള രാഷ്‌ട്രീയം ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ, 4 മണിവരെ നടന്നത് 64.54 ശതമാനം പോളിംഗ്. മികച്ച പോളിംഗ് രാവിലെ തന്നെ നടന്ന സാഹചര്യത്തിൽ ഇരു മുന്നണികളും പ്രതീക്ഷയിലാണ്. മണ്ഡലത്തിൽ ചിലയിടങ്ങളിൽ ഇടയ്ക്ക് മഴ പെയ്തെങ്കിലും ഉച്ച സമയത്തും മിക്ക ബൂത്തുകളിലും ഭേദപ്പെട്ട പോളിംഗ് നടന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 74.84 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിംഗ്. ഇത്തവണ ഇത് മറികടന്നേക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. എട്ടു പഞ്ചായത്തുകളിലെ 182 ബൂത്തുകളിലായി ആകെ ഒന്നേമുക്കാൽ ലക്ഷത്തിലേറെ വോട്ടർമാരാണ് മണ്ഡലത്തിൽ സമ്മതിദാനാവകാശം രേഖപ്പെടുത്താനുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും, 4 ട്രാൻസ്ജെൻഡറുകളും അടക്കം മണ്ഡലത്തിൽ 1,76,417 വോട്ടർമാരാണ് വിധിയെഴുതുക.

യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്‌ക് സി തോമസും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. തികഞ്ഞ വിജയപ്രതീക്ഷയിലാണ് ചാണ്ടി ഉമ്മന്‍. രാഷ്ട്രീയ സാഹചര്യങ്ങളുടെ വിലയിരുത്തലായിരിക്കും തിരഞ്ഞെ ടുപ്പെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. അപ്പയില്ലാത്ത വോട്ടെടുപ്പ് ആണ് ഇത്തവണത്തേത്. എല്ലാ തവണയും അപ്പയുണ്ടായിരുന്നു. വിഷമമുണ്ട്. എന്നാല്‍ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാകാനുള്ള ജനങ്ങളുടെ താല്‍പര്യം ആഹ്‌ളാദം നല്‍കുന്നതാണ്. പുതുപ്പള്ളി യില്‍ പോസിറ്റീവ് പ്രതികരണമാണുള്ളത്. ഉമ്മന്‍ ചാണ്ടിയ്ക്ക് ഈ മണ്ഡലത്തിലെ ഓരോ മനുഷ്യരും കുടുംബമായിരുന്നു. വികസനവും കരുതലുമായിരുന്നു അദ്ദേഹ ത്തിന്റെ രാഷ്ട്രീയ മുദ്രാവാക്യമെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

രാവിലെ പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലെ 126-ാം നമ്പര്‍ ബൂത്തിലെത്തി യാണ് ചാണ്ടി ഉമ്മന്‍ വോട്ട് ചെയ്‌തത്. അമ്മ മറിയാമ്മ ഉമ്മനും സഹോദരിമാരും ഒപ്പ മുണ്ടായിരുന്നു. പുതുപ്പളളി പളളിയിലും പിതാവ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലുമെത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് ചാണ്ടി ഉമ്മന്‍ പോളിങ് ബൂത്തിലെത്തിയത്. അമ്മയുടെ കൈ യില്‍ നിന്നും സ്ലിപ്പ് കൈപ്പറ്റിയാണ് ചാണ്ടി ഉമ്മന്‍ വോട്ട് ചെയ്യാനെത്തിയത്. നേരത്തെ ഭാര്യ മറിയാമ്മയില്‍ നിന്ന് വോട്ടിങ് സ്ലിപ്പ് കൈപ്പറ്റിയാണ് ഉമ്മന്‍ ചാണ്ടി വോട്ട് ചെയ്‌തി രുന്നത്. ഈ പതിവാണ് മകന്‍ പിന്തുടര്‍ന്നത്.

ഒരു മണിക്കൂര്‍ ക്യൂവില്‍ നിന്നാണ് മണര്‍കാട് ഗവ. എല്‍പി സ്‌കൂളിലെ 72-ാം നമ്പര്‍ ബൂത്തില്‍ ജെയ്ക് സി തോമസ് വോട്ട് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പില്‍ വിവാദങ്ങ ള്‍ക്കോ വ്യക്തിപരമായ ന്യൂനതകള്‍ക്കോ മഹത്വങ്ങള്‍ക്കോ അല്ല സ്ഥാനമെന്ന് ജെയ്‌ക് പറഞ്ഞു. മാറ്റമുള്ള പുതിയ പുതുപ്പള്ളിക്ക് വേണ്ടി ജനങ്ങള്‍ വര്‍ധിത വീര്യത്തോടെയും ആവേശത്തോടെയും വോട്ട് ചെയ്യുന്ന കാഴ്‌ചയാണ് കാണാന്‍ കഴിയുന്നത്.

വികസനത്തേയും പുതുപ്പള്ളിയുടെ ജീവിതപ്രശ്‌നങ്ങളേയും സംബന്ധിച്ചാണ് ഈ തിരഞ്ഞെടുപ്പ്. വികസന സംവാദത്തില്‍ നിന്ന് ഒളിച്ചോടിയത് യുഡിഎഫാണ്. ഈ വോട്ടെടുപ്പ് പുതിയ പുതുപ്പള്ളി സൃഷ്‌ടിക്കുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി കൂട്ടിച്ചേര്‍ത്തു.


Read Previous

കലക്ടര്‍ നടപ്പാക്കുന്നത് കോടതി നിര്‍ദേശം; പരസ്യപ്രസ്താവന വേണ്ട; സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയോട് ഹൈക്കോടതി

Read Next

സാമൂഹിക പ്രവർത്തകയും അധ്യാപികയും പ്രവാസി വെൽഫെയർ സെൻട്രൽ പ്രൊവിൻസ് വൈസ് പ്രസിഡന്റുമായ അഡ്വ. റെജിക്ക് യാത്രയയപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »