നവയുഗം കലാവേദിയുടെ “ഓൾഡ് ഈസ് ഗോൾഡ്” സംഗീതസന്ധ്യ മാർച്ച് 9 ന് അരങ്ങേറും.


ദമ്മാം: ഗൃഹാതുരത്വം ഉണർത്തുന്ന പഴയ മലയാളം, തമിഴ്, ഹിന്ദി പാട്ടുകളുടെ അവതരണം നിറഞ്ഞ സംഗീത സന്ധ്യയ്ക്ക് ദമ്മാം വേദിയാകാൻ പോകുന്നു.
നവയുഗം സാംസ്ക്കാരികവേദിയുടെ കലാവേദി കേന്ദ്രകമ്മിറ്റിഅവതരിപ്പിയ്ക്കുന്ന, “ഓൾഡ് ഈസ് ഗോൾഡ്” എന്ന സംഗീതസന്ധ്യ മാർച്ച് 9 വ്യാഴാഴ്ച ദമ്മാമിൽ അരങ്ങേറും. ദമ്മാം ബദർ അൽറാബി ഹാളിൽ വെച്ചാണ് വൈകുന്നേരം 7.00 മുതൽ “ഓൾഡ് ഈസ് ഗോൾഡ്” അവതരിപ്പിയ്ക്കപ്പെടുന്നത്. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

പ്രവാസലോകത്തെ ഒട്ടേറെ അനുഗ്രഹീത ഗായകർ പങ്കെടുക്കുന്ന ഈ സംഗീതനിശ, സംഗീതപ്രേമികൾക്ക് നല്ലൊരു വിരുന്നായിരിയ്ക്കുമെന്നും, എല്ലാ പ്രവാസികളെയും കുടുംബങ്ങളെയും പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായും നവയുഗം കലാവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് റിയാസും, സെക്രട്ടറി ബിനുകുഞ്ഞുവും പറഞ്ഞു.


Read Previous

സൗദിയിലിനി വീട്ടു ഡ്രൈവറായി വളയിട്ട കൈകള്‍ക്ക് വളയം തിരിക്കാം; ഗാര്‍ഹിക മേഖലയില്‍ 13 വിഭാഗം തൊഴിലാളികളെ മുസാനിദ് പ്ലാറ്റ്‌ഫോം വഴി റിക്രൂട്ട് ചെയ്യാന്‍ സൗകര്യമൊരുക്കി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം

Read Next

ആർ.ഐ.സി.സി സമ്മേളനം: പോസ്റ്റർ പ്രകാശനം ഡോ. പി സരിൻ നിര്‍വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »