ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

തൃശൂർ: ജയില്‍ മോചിതനായ ഗുണ്ടാ തലവന്‍ അനൂപ് പുറത്തിറങ്ങിയതിന്റെ ഭാഗമായായി തൃശ്ശൂരിൽ അരങ്ങേറിയ ‘ആവേശം’ മോഡൽ പാർട്ടിയിൽ പോലീസ് നടപടി. സംഭവത്തിന് പിന്നാലെ പാർട്ടിക്ക് നേതൃത്വം നൽകിയ ഗുണ്ടാ നേതാവ് കുറ്റൂർ അനൂപിനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട്, വിശദമായ മൊഴി ശേഖരിച്ചതിന് പിന്നാലെ ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
കൊലപാതകക്കേസ് ഉൾപ്പെടെ പല ക്രിമിനല്‍ കേസുകളിലും പ്രതികളായ 60-ഓളം പേര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഫഹദ് ഫാസിൽ ചിത്രമായ ആവേശത്തിലെ രങ്കന്‍ ചേട്ടന്‍റെ ‘എടാ മോനേ’ വിളിയോടെ ആരംഭിയ്ക്കുന്നതാണ് വീഡിയോ. ഏപ്രില്‍ മാസം അവസാനം നടന്ന ആഘോഷ പാര്‍ട്ടിയുടെ ദൃശ്യങ്ങളാണ് അടുത്തിടെ പുറത്തുവന്നത്.
ആഘോഷത്തിന്റെ ഭാഗമായുള്ള ദൃശ്യങ്ങളില്‍ പോലീസ് ജീപ്പും കാണാം. വീഡിയോ ചിത്രീകരിച്ചിരുന്ന സ്ഥലത്ത് പതിവില്‍ കൂടുതല്‍ ആളുകളെ കണ്ടതിനാല്‍ അത് തിരക്കാനെത്തിയ പോലീസിനെയും വീഡിയോയുടെ ഭാഗമാക്കുകയായിരുന്നുവെന്നാണ് സംഭവത്തിൽ പോലീസ് നൽകുന്ന വിശദീകരണം.
തൃശ്ശൂര്‍ നഗരത്തിനടുത്തുള്ള നെയ്തലക്കാവ് കുറ്റൂര്‍ പാടത്തായിരുന്നു പരസ്യമായ ആഘോഷം. വിവരമറിഞ്ഞ് പോലീസ് അവിടെയെത്തിയെങ്കിലും മുഖ്യസംഘാടകരിലൊരാളുടെ അച്ഛന്‍ മരിച്ചതിന്റെ ചടങ്ങാണ് എന്ന മറുപടി കേട്ട് മടങ്ങുകയായിരുന്നു.
