ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : റിയാദില്‍ നിന്ന് മാറി നൂറ് കിലോമീറ്റര്‍ അകലെയായി മക്ക ഹൈവേയിലെ തബ്റാക്കിൽ ലക്സ ഹൈപ്പർ മാർക്കറ്റ് ഒക്ടോബർ 3 വ്യാഴം വൈകുന്നേരം 5 മണിക്ക് ഉപഭോക്താക്കൾക്കായി തുറന്നു കൊടുക്കുമെന്നു മാനേജ്മെന്റ് വക്താക്കള്‍ റിയാദിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
തബ്റാക്കിൽ അര നൂറ്റാണ്ടിലധികമായി ബിൻ ജമ്മാസ് എന്നും അതിനു ശേഷം അൽ വഫ എന്ന പേരിലും സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ഏറെ പ്രിയപ്പെട്ട ഒരു സ്ഥാപനമായി നിലകൊള്ളുന്ന സൂപ്പർ മാർക്കറ്റ് ആണ് ഇപ്പോൾ ലക്സ എന്ന ബ്രാൻഡ് നെയിമിൽ വൈവിധ്യമാർന്ന ഉത്പന്നശ്രേണികളും ആധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തി കസ്റ്റമേഴ്സിന് മികച്ച സർവീസും ഷോപ്പിംഗ് അനുഭവവും നൽകാൻ സജ്ജമായിട്ടുള്ളത്.
നിലവിൽ തബ്റാക്കിലേയും പരിസരപ്രദേശങ്ങളിലെയും ആളുകൾ റിയാദ് നഗരത്തെ ആശ്രയിച്ചു പോന്നിരുന്ന ഫിഷറീസ് ബുച്ചറി, റോസ്റ്റരി, ഡെലി , ഹോം അപ്ലയൻസസ്, ടോയ്ക്ക്, ഇലക്ട്രോണിക്സ്, സ്വീറ്റ്സ്, ഫാഷൻ, റെഡിമെയ്ക്ക്സ് ആൻഡ് ഫുട്ട് വെയർ തുടങ്ങിയ ഡിപ്പാർട്ട്മെൻറ്കളുടെ വിപുലമായ ശേഖരം ഇവിടെ കസ്റ്റമേഴ്സിന് ആയി ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് മികച്ച ഉത്പന്നങ്ങൾ ന്യായമായ വിലയിൽ മികച്ച കസ്റ്റമർ സർവീസും ഷോപ്പിംഗ് അനുഭവവും ലക്ഷ്യത്തോടെയാണ് തുടക്കമാവുന്നത്. സൗദി കിരീടാവകാശിയുടെ വിഷൻ 2030 മായി ചേർന്ന് നിന്ന്കൊണ്ട് സൗദിയുടെ വിവിധ ഭാഗങ്ങളിൽ 2030 കൂടി 6 ഓളം സ്ഥാപനങ്ങളാണ് ലക്ഷ്യമിടുന്നത്.
വാർത്താസമ്മേളനത്തിൽ അബ്ദുൾ ലത്തീഫ് (എംഡി ആൻഡ് സിഇഒ), സുബൈദ ലത്തീഫ് (ഡയറക്ടർ ), മുഹമ്മദ് റഫീഖ് (സീനിയർ മാനേജർ ഓപ്പറേഷൻസ്) എന്നിവർ പങ്കെടുത്തു.
