വൈദ്യതി വിലവർദ്ധനവ്; കെ എസ് ഇ ബിയുടെ കെടുംകാര്യസ്ഥതയും, ധൂർത്തും,അഴിമതിയുടെയും ഫലം: ആം ആദ്‌മി പാർട്ടി സംസ്ഥാന വർക്കിംഗ്‌ പ്രസിഡണ്ട്‌ ഡോ. സെലിൻ ഫിലിപ്പ്; ജനകിയ സംവാദം നവംബര്‍ 30ന് റിയാദില്‍


റിയാദ്: കേരള സംസ്ഥാന വൈദ്യുതി ബോർഡ്‌ (KSEB) യുടെ വർഷങ്ങളായുള്ള കെടുംകാര്യസ്ഥതയും ധൂർത്തും അഴിമതിയുമാണ് ഏറ്റവും പുതുതായി കൊണ്ട് വന്ന വൈദ്യതി വിലവർദ്ധനവിലേക്ക് നയിച്ചതെന്ന് ആം ആദ്‌മി പാർട്ടി സംസ്ഥാന വർക്കിംഗ്‌ പ്രസിഡണ്ട്‌ ഡോ. സെലിൻ ഫിലിപ്പ് റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേള നത്തില്‍ പറഞ്ഞു. . ആം ആദ്‌മി പാർട്ടിയുടെ പന്ത്രണ്ടാം സ്ഥാപകദിന ആഘോഷ ത്തിന്റെ ഭാഗമായി ആവാസ് റിയാദ് സംഘടി പ്പിക്കുന്ന ജനകിയ സംവാദത്തില്‍ മുഖ്യ അതിഥിയായി പങ്കെടുക്കുന്നതിനായിട്ടാണ് റിയാദില്‍ എത്തിയത്

വ്യത്യസ്‌ത നൂതന വഴികളിലൂടെ വൈദ്യതി-ഇതര വരുമാനം വർധിപ്പിക്കാമെന്നിരി ക്കെയും ധൂർത്ത് ഒഴിവാക്കി ചെലവ് ചുരുക്കുകയും ചെയ്‌താൽ കെ എസ് ഇ ബി ഇന്നത്തെ സ്ഥിതിയിൽ എത്തില്ലായിരുന്നു. ഇതിന് പുറമെ സ്മാര്‍ട്ട്‌ മീറ്റർ അടക്കമുള്ള വർഷങ്ങളായുള്ള ആവശ്യം, ഈ AI കാലത്തും കൃത്യമായി നടപ്പിലാക്കാൻ കഴിയാത്തത് കുറ്റകരമായ അനാസ്ഥയാണന്ന് അവര്‍ ചൂണ്ടികാണിച്ചു

അർദ്ധ-ജുഡീഷ്യൽ സ്ഥാപനമായ കേരള സംസ്ഥാന വൈദ്യതി റെഗുലേറ്ററി കമ്മീഷൻ, വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 3,4,5,11 തീയ്യതി കളിൽ കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിൽ പൊതു-തെളിവെടുപ്പ്‌ സംഘടിപ്പിച്ചിരുന്നു. പൊതു-തെളിവെടുപ്പിൽ പങ്കെടുത്ത നാലായിരത്തോളം ആളുകളിൽ 99% പേരും ചാർജ്ജ് വർധിപ്പിക്കരുത് എന്നാവശ്യപ്പെട്ട താണ്. എന്നാൽ ഇതൊന്നും വകവെക്കാതെ ചാർജ്ജ് വർദ്ധിപ്പിക്കാൻ ശുപാർശ ചെയ്ത കമ്മീഷൻ, പൊതു-തെളിവെടുപ്പ് പ്രഹസനം മാത്രമാണെന്ന് തെളിയിച്ചിരിക്കുക യാണന്ന് പൊതുതെളിവെടുപ്പ് യോഗത്തില്‍ സംബന്ധിച്ച ഷൗക്കത്ത് അലി എരോത്ത് പറഞ്ഞു

എല്ലാ ജില്ലകളിലും കൂടുതൽ ജനപങ്കാളിത്തത്തോടെ പൊതു-തെളിവെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടു ആം ആദ്‌മി പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. വിനോദ് മാത്യു വിൽ‌സൻ ഇപ്പോൾ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കു കയാന്നും പ്രസ്തുത വിഷയത്തിൽ ബത്തയിലെ ഡി-പാലസ് ഹോട്ടൽ (അപ്പോളോ ഡിമോറ) ഓഡിറ്റോറിയത്തിൽ വെച്ച് രാഷ്ട്രീയ-സാംസ്കാരിക-മാധ്യമ രംഗത്തെ വിവിധ സംഘടനകളുടെ പ്രതിനിധികളെ ചേർത്ത് 14 അംഗ പാനൽ രൂപീകരിച്ച് “KSEB ആരുടെ പക്ഷത്ത്? ജനപക്ഷത്തോ? അതോ.?“ എന്ന വിഷയത്തിൽ ”ജനകീയ സംവാദം” ഈ വരുന്ന ശനിയാഴ്ച്ച 2024-നവംബർ-30 വൈകുന്നേരം 7:30 ന് സംഘടിപ്പിക്കുമെന്ന് ആവാസ് ഭാരവാഹികള്‍ പറഞ്ഞു.

ആം ആദ്‌മി പാർട്ടിയുടെ പന്ത്രണ്ടാം സ്ഥാപക ദിന ആഘോഷത്തിന്റെ ഭാഗമായി ആവാസ് വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. KSEBയെ സംബന്ധിച്ച ജനകീയ സംവാദം പട്ടികയിൽ ആദ്യത്തേതാണ്. ആം ആദ്‌മി പാർട്ടി സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ ഡോ. സെലിൻ ഫിലിപ്പ് ഉദ്ഘാടകയായും മുൻ ടിവി അവതാര കനും കെ എസ് ഇ ബി വിഷയത്തിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തിയ ഷൗക്കത്ത് അലി എരോത്ത് മോഡറേറ്ററുമായാണ് സംവാദം ഒരുക്കുന്നത്.പരിപാടികള്‍ക്ക് ആവാസ് റിയാദിന്റെ കൺവീനർ അബ്ദുൽ അസീസ് കടലുണ്ടിയും മുൻ കൺവീനർ‌ അസീസ് മാവൂരും പ്രോഗ്രാം കോർഡിനേറ്റർമാരായി നേതൃത്വം നൽകുമെന്നും ഭാരവാഹികള്‍ പറഞ്ഞു

വാര്‍ത്താസമ്മേളനത്തില്‍ ആം ആദ്‌മി പാർട്ടി സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ ഡോ. സെലിൻ ഫിലിപ്പ്, ഷൗക്കത്ത് അലി എരോത്ത്, അബ്ദുൽ അസീസ് കടലുണ്ടി, ⁠കൺവീനർ, ആവാസ് റിയാദ്, അസീസ് മാവൂർ, മുൻ കൺവീനർ‌ ⁠ഇല്ല്യാസ് പാണ്ടിക്കാട്, മുൻ സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു


    Read Previous

    രാഹുൽ മാങ്കൂട്ടത്തിലും യുആർ പ്രദീപും അടുത്ത മാസം നാലിന് എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്യും

    Read Next

    കൂട്ടിലടച്ച തത്തയെന്ന് സൂപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്; സിബിഐ എന്നത് അവസാന അന്വേഷണമല്ല; എംവി ഗോവിന്ദൻ

    Leave a Reply

    Your email address will not be published. Required fields are marked *

    Most Popular

    Translate »