Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചരിത്രം കുറിച്ച് ഇന്ത്യയും ഐഎസ്ആർഒയും: സ്പേസ് ഡോക്കിംഗ് പൂർണ വിജയം


ന്യൂഡൽഹി: ചരിത്രം കുറിച്ച് ഇന്ത്യയും ഐഎസ്ആർഒയും. ബ​ഹി​രാ​കാ​ശ​ത്ത് ​ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​ ​കൂ​ട്ടി​യോ​ജി​പ്പി​ക്കു​ന്ന സ്‌പേസ് ഡോക്കിംഗ് എക്സിപിരിമെന്റ് (സ്‌പെഡെക്സ്)​ വിജയകരമായി പൂർത്തിയാക്കി. നാലാം ഘട്ടത്തിലാണ് ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽ വച്ച് കൂട്ടിയോജിപ്പിക്കുന്ന ഡോക്കിംഗ് പരീക്ഷണം പൂർണമായും വിജയിച്ചത്. ദൗത്യം വിജയകരമായെന്ന ‌ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. ഇതോടെ സ്‌​പേ​സ് ​ഡോ​ക്കിം​ഗ് ​ന​ട​ത്തു​ന്ന​ ​നാ​ലാ​മ​ത്തെ​ ​രാ​ജ്യ​മാ​യി​ ​ഇ​ന്ത്യ​ ​മാ​റി. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് ​സ്പേസ് ഡോക്കിംഗ് സാങ്കേതിക വിദ്യ ഇതുവരെ ഉണ്ടായിരുന്നത്.

ഇന്ന് രാവിലെയാണ് സ്‌പെഡെക്സ് ദൗത്യത്തിലെ ചേസർ, ടാർഗ​റ്റ് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഉപഗ്രഹങ്ങളെ മൂന്നുമീറ്റർ അകലത്തിൽ വരെ വിജയകരമായി എത്തിച്ചിരുന്നു. തുടർന്ന് പരീക്ഷണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. നേരത്തേ നടത്തിയ പരീക്ഷണ ഘട്ടങ്ങളിൽ കണ്ടെത്തിയ എല്ലാ പിഴവുകളും തിരുത്തിയാണ് ഇന്ന് ഉപഗ്രഹങ്ങളെ വിജയകരമായി കൂട്ടിയോജിപ്പിച്ചത്. ഇക്കഴിഞ്ഞ ഡിസംബർ മുപ്പതിനായിരുന്നു പിഎസ്എൽവി റോക്കറ്റിൽ ചേസർ, ടാർഗ​റ്റ് എന്നീ ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക് എത്തിച്ചത്.

ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്​റ്റേഷൻ അടക്കമുള്ള പദ്ധതി കൾക്ക് അനിവാര്യമായ സാങ്കേതികവിദ്യയാണ് സ്‌പേസ് ഡോക്കിംഗ്. ഇതിനാെപ്പം ഗഗൻയാൻ, ചന്ദ്രയാൻ-4 പദ്ധതികൾക്കും വലിയ മുതൽക്കൂട്ടാവും ഇന്നത്തെ ചരിത്ര വിജയം. ഡോ​ക്കിം​ഗ് ​സാ​ങ്കേ​തി​ക​ ​ഇ​ന്ത്യ​ ​സ്വ​ന്ത​മാ​യി​ ​ ​വി​ക​സി​പ്പി​ച്ച​താ​ണ്.​ ​ഇ​തി​ന് ​ഭാ​ര​തീ​യ​ ​ഡോ​ക്കിം​ഗ് ​സി​സ്റ്റം​ ​എ​ന്ന​ ​പേ​രി​ൽ​ ​പേ​റ്റ​ന്റും​ ​എ​ടു​ത്തി​ട്ടു​ണ്ട്. ഏറ്റവും കുറഞ്ഞ ചെലവിലാണ് ഇന്ത്യം ലക്ഷ്യം നേടിയതെന്നാണ് റിപ്പോർട്ട്.


Read Previous

ഇ പി ജയരാജന്റെ ആത്മകഥാ വിവാദം: ഡിസി ബുക്‌സ് പബ്ലിക്കേഷൻസ് മുൻ മേധാവി അറസ്റ്റിൽ

Read Next

ചെങ്കൊടിക്ക് കാവലായി ചെങ്കനൽ കണക്കൊരാൾ, സമരധീര സാരഥി പിണറായി വിജയൻ’; വാഴ്ത്തുപാട്ട് ആസ്വദിച്ച് മുഖ്യമന്ത്രി; വ്യക്തിപൂജയെ എക്കാലത്തും തള്ളിപ്പറഞ്ഞിട്ടുള്ള സിപിഎമ്മിന്റ മറ്റൊരു സമ്മേളനകാലത്താണു മുഖ്യമന്ത്രി പിണറായിയെ വ്യക്തിപൂജ ചെയ്തുകൊണ്ടുള്ള സംഘഗാനാലാപനം അരങ്ങേറിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »