
റിയാദ്/ ന്യൂഡൽഹി : ഇന്ത്യ പാക് വെടിനിർത്തൽ തന്‍റെ മധ്യസ്ഥത മൂലമെന്ന് ആവർത്തിച്ച് അമേരി ക്കൻ പ്രസി ഡന്‍റ് ഡൊണാൾഡ് ട്രംപ്. മിഡിൽ ഈസ്റ്റ് സന്ദർശനത്തിനിടെ സൗദി അറേബ്യയിൽ റിയാദില്‍ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് ട്രംപ് തന്‍റെ അവകാശവാദം വീണ്ടും ഉന്നയിച്ചത്. വെടിനിർത്തൽ കരാറിനായി താൻ വ്യാപാരം ഉപയോഗിച്ചെന്നാണ് ട്രംപ് പറഞ്ഞത്. ഇരു രാജ്യങ്ങളോടും താൻ വെടി നിർത്താൻ ആവ ശ്യപ്പെട്ടു, അല്ലാത്ത പക്ഷം രാജ്യങ്ങളുമായുള്ള വ്യാപാരം നിർത്തലാക്കു മെന്ന് മുന്നറിയിപ്പ് നൽകി. ഇരു രാജ്യങ്ങളും വെടിനിർത്തലിന് സമ്മതിക്കുകയായിരുന്നു എന്നുമാണ് ട്രംപ് അവകാശവാദം ഉന്നയിച്ചത്. നേരത്തയും ട്രംപ് ഇത്തരത്തിൽ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ താൻ മാധ്യസ്ഥത വഹിച്ചെന്ന് അവകാശപ്പെട്ടിരുന്നു.
ട്രംപിന്‍റെ അവകാശവാദത്തിൽ പ്രധാനമന്ത്രി പ്രതികരിക്കാതിരുന്നത് കോൺഗ്രസിനെ ചൊടിപ്പിച്ചി രുന്നു. പിന്നാലെ ഇത്തരമൊരു മധ്യസ്ഥ ചർച്ചയും ഉണ്ടായിട്ടില്ലെന്നും അമേരിക്കയുമായുള്ള വ്യാപാരം വെടിനിർത്തലിന് വിഷയമായിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പിന്നാലെയാണ് വീണ്ടും അവകാശവാദവുമായി ട്രംപ് രംഗത്തെത്തിയത്. ട്രംപിന്‍റെ പ്രസ്താവനയിൽ പ്രതികരിച്ചുകൊണ്ട് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഡൊണാൾഡ് ട്രംപ് ഇന്ത്യയെ പാകിസ്ഥാനുമായി ചേർത്ത് വായിക്കുക മാത്രമല്ല ചെയ്യുന്നത് പ്രധാനമന്ത്രി മോദിയെ ഷെഹ്ബാസ് ഷെരീഫുമായി താരതമ്യം ചെയ്യുക കൂടിയാണ്. അത്തരമൊരു താരതമ്യം പ്രധാനമന്ത്രിയുടെ ഓഫിസിന് സ്വീകാര്യമാണോ എന്ന് ചോദിച്ചു കൊണ്ട് കോൺഗ്രസിന്‍റെ മാധ്യമ, പരസ്യ വിഭാഗം മേധാവി പവൻ ഖേര രംഗത്തെത്തി.
പാകിസ്ഥാൻ പ്രധാനമന്ത്രിയും ഇന്ത്യൻ പ്രധാനമന്ത്രിയും തുല്യരാണ്. പാകിസ്ഥാനും ഇന്ത്യയും തുല്യ ശക്തികളാണ്. പറയുന്നത് ആരാണ്? പ്രധാനമന്ത്രി മോദിയുടെ അടുത്ത സുഹൃത്ത് പ്രസിഡന്‍റ് ട്രംപാണ് എന്ന് കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തി പ്രതികരിച്ചു.