Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യ വെടിനിർത്തലിന് യാചിച്ചു; ട്രംപ് മധ്യസ്ഥനായി ഇടപെട്ടു: വീണ്ടും അവകാശവാദവുമായി പാക് സൈനിക മേധാവി


ബ്രസൽസ് : ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വീണ്ടും അവകാശവാദവുമായി പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിനായി ഇന്ത്യ യാചിക്കാന്‍ നിര്‍ബന്ധിതരായെന്നാണ് മുനീറിന്റെ പുതിയ വാദം. ബെല്‍ജിയത്തില്‍ നടന്ന ഒരു പരിപാടിയിലാണ് അസീം മുനീര്‍ അവകാശവാദം ഉന്നയിച്ചത്. ഇന്ത്യയുടെ നിര്‍ബന്ധം കാരണമാണ് പ്രശ്‌നത്തില്‍ ട്രംപ് ഇടപെട്ടതെന്നും അസീം മുനീര്‍ പറഞ്ഞു.

‘പാകിസ്ഥാന്‍ ഇന്ത്യയ്‌ക്ക് ഉചിതമായ മറുപടി നല്‍കി. ഇന്ത്യന്‍ നൂതന വിമാനങ്ങളെ തങ്ങള്‍ വെടിവച്ചു വീഴ്‌ത്തി. ആഗോള തലത്തില്‍ പാകിസ്ഥാൻ കൂടുതല്‍ ബഹുമാനം നേടിയെടുത്തു. ഇന്ത്യ വളരെക്കാ ലമായി തീവ്രവാദത്തിന്റെ പേരില്‍ തെറ്റായ ഇരവാദം നടത്തുന്നു. ഇന്ത്യയ്‌ക്ക് വെടിനിര്‍ത്തല്‍ അല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നു. തുടര്‍ന്ന് ട്രംപിന് പ്രശ്‌നത്തില്‍ ഇടപെടേണ്ടി വന്നു. ‘- എന്നാണ് മുനീ റിന്റെ വാദം. യൂറോപ്പിലുടനീളമുള്ള പാകിസ്ഥാന്‍ പ്രവാസ സമൂഹത്തില്‍പ്പെട്ട 500ഓളം പേര്‍ ബെൽജി യത്തിൽ നടന്ന യോഗത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. പരിപാടിയില്‍ ഫോണുകളോ റെക്കോര്‍ ഡിങ്ങ് ഡിവൈസുകളോ ഉപയോഗിക്കുന്നതില്‍ നിന്ന് അതിഥികള്‍ളെ വിലക്കിയിരുന്നു.

വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യ നല്‍കിയ വിശദീകരണത്തിന് നേര്‍വിപരീതമായ കാര്യങ്ങളാണ് അസിം മുനീര്‍ പറഞ്ഞിരിക്കുന്നത്. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുണ്ടായ വെടിനിര്‍ത്തല്‍ ഡിജിഎംഒ ലെവലിലുള്ള ചര്‍ച്ചകളെ തുടര്‍ന്നായിരുന്നു നടപ്പിലാ യതെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ അമേരിക്ക ഇടപെട്ടില്ലെന്നും ഇന്ത്യ വ്യക്തത വരുത്തിയിരുന്നു.


Read Previous

വോട്ട് ചോരിയിൽ പ്രതിഷേധം തുടരുന്നു; രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര നാലാം ദിനത്തിൽ

Read Next

സിന്ധു നദീജല കരാര്‍: ഉത്തരവാദിത്വത്തില്‍ നിന്ന് കൈ കഴുകാന്‍ മോഡി നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്നു: വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »