Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലേക്ക്: നവംബര്‍ ഒന്‍പത് മുതല്‍ വിമാന സര്‍വീസ് പുനരാരംഭിക്കും


ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ചൈന. ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായിട്ടാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സാണ് ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് പ്രഖ്യാപിച്ചത്.

നവംബര്‍ ഒന്‍പത് മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് അറിയിച്ചു. ഷാങ്ഹായില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഞായര്‍, ബുധന്‍ ദിവസങ്ങളിലാണ് സര്‍വീസുകള്‍ പ്രഖ്യാപിച്ചിരി ക്കുന്നത്. ഷാങ്ഹായ് പുഡോങ് വിമാനത്താവളത്തില്‍ നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 12:50 ന് പുറപ്പെ ടുന്ന വിമാനം ഇന്ത്യന്‍ സമയം വൈകുന്നേരം 5: 45 ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താ വളത്തില്‍ എത്തും. രാത്രി 7:55 നാകും ഡല്‍ഹിയില്‍ നിന്ന് തിരിച്ചുള്ള സര്‍വീസ്. പുതിയ വിമാന സര്‍വീ സുകള്‍ പ്രഖ്യാപിച്ചതിനൊപ്പം ടിക്കറ്റ് വില്‍പന ആരംഭിച്ചതായും കമ്പനി അറിയിച്ചു.

അടുത്തിടെ ഷാങ്ഹായ് ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസി ഡന്റ് ഷീ ജിന്‍പിങും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാ രംഭിക്കാന്‍ തീരുമാനമായത്. ഇതിന് പിന്നാലെ ഇന്‍ഡിഗോ കൊല്‍ക്കത്തയില്‍ നിന്ന് ചൈനയിലെ ഗ്യാങ്ചൗവിലേക്ക് വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ 26 മുതലാണ് ഇന്‍ഡിഗോ സര്‍വീസ് ആരംഭിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് ഗ്യാങ്ചൗവിലേക്കുള്ള സര്‍വീസും ഇന്‍ഡിഗോ വൈകാതെ പ്രഖ്യാപിച്ചേക്കും.


Read Previous

നൂറിലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തും, ആദ്യമാസം തന്നെ നാമജപ കേസുകള്‍ പിന്‍വലിക്കും; വിഡി സതീശന്‍

Read Next

ഞാന്‍ രാഹുലിന്റെ ഗ്രൂപ്പ്, പിതാവാണ് മാതൃക’; ആശങ്കകൾ പാര്‍ട്ടി വേദിയില്‍ ഉന്നയിക്കുമെന്ന് ചാണ്ടി ഉമ്മന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »