ടോസ് ഇന്ത്യക്ക്; ഇംഗ്ലണ്ടിനെ ബാറ്റിങിന് അയച്ചു; ഷമി ഇല്ല; ടീമിൽ രണ്ട് മാറ്റങ്ങൾ


ചെന്നൈ: അഞ്ച് മത്സരങ്ങളുള്ള ടി20യിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങിന് അയച്ചു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇംഗ്ലണ്ടിനെതിരെ ബൗളിങ് തെരഞ്ഞെടുക്കുക യായിരുന്നു. ഇന്നത്തെ മത്സരത്തിലും മുഹമ്മദ് ഷമി ടീമില്‍ ഇടംപിടിച്ചില്ല. പരിക്കേറ്റ നിതീഷ് കുമാറും റിങ്കു സിങ്ങിനും പകരം വാഷിങ് ടണ്‍ സുന്ദറും ധ്രുവ് ജുറലും ടീമില്‍ ഇടംപിടിച്ചു.

പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്കായിരുന്നു വിജയം. 79 റണ്‍സ് എടുത്ത അഭിഷേക് ശര്‍മയായിരുന്നു വിജയശില്‍പ്പി. ഇന്നത്തെ മത്സരത്തിലും തകര്‍ത്തടിക്കുന്ന അഭിഷേക് ശര്‍മയെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഇന്ത്യ (പ്ലേയിംഗ് ഇലവന്‍): സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി.


Read Previous

ഒരുതുള്ളി ചോര വീഴ്‌ത്താതെ ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് നടത്തിയ മലയാളി; കണ്ണൂരുകാരി റീഷ്‌മ രമേശൻ ഐപിഎസിന് തെരഞ്ഞെടുപ്പ് കമ്മീഷൻറെ ആദരം

Read Next

എൻഎം വിജയന്റെ ആത്മഹത്യ: ഐസി ബാലകൃഷ്ണൻ എംഎൽഎ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »