Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യ മുന്നണി അധികാരം പിടിക്കും’; ഓരോ സംസ്ഥാനങ്ങളുടെയും കണക്കുകള്‍ പുറത്തു വിട്ട് ഡിബി ലൈവ് എക്‌സിറ്റ് പോള്‍ സര്‍വേ


ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്നലെ പൂര്‍ത്തി യായതിന് പിന്നാലെ പുറത്തു വന്ന വിവിധ ഏജന്‍സികളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ എന്‍ഡിഎ മൂന്നാമതും അധികാരത്തിലെത്തുമെന്നാണ് ഭൂരിഭാഗം പ്രവചനങ്ങളും.

എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ ഫലമാണ് ദേശബന്ധു പത്രത്തിന്റെ ഡിജിറ്റല്‍ ചാനലായ ഡിബി ലൈവ് പുറത്തു വിട്ടത്. ഇന്ത്യ മുന്നണി 255 മുതല്‍ 290 വരെ സീറ്റ് നേടുമെന്നാണ് ഇവര്‍ പ്രവചിക്കുന്നത്. എന്‍ഡിഎക്ക് ലഭിക്കുന്ന സീറ്റ് 201 മുതല്‍ 241 വരെയാകും.

തമിഴ്‌നാട്ടില്‍ 37 മുതല്‍ 39 വരെ സീറ്റ് ഇന്ത്യ മുന്നണിക്ക് ലഭിക്കും. ഒരു സീറ്റാണ് എന്‍ഡിഎക്കുള്ളത്. മഹാരാഷ്ട്രയില്‍ ഇന്ത്യ മുന്നണി 28-30 സീറ്റുകള്‍ വരെയും എന്‍ഡിഎ ഏകദേശം 20 സീറ്റുകളുമാണ് നേടുക.

ബിഹാറിലും കര്‍ണാടകയിലും ഇന്ത്യ മുന്നണിക്ക് തന്നെയാണ് മേധാവിത്വം. ബിഹാറില്‍ എന്‍ഡിഎ 14-16, പ്രതിപക്ഷ മുന്നണി 24-26 എന്നിങ്ങനെയാണ് പ്രവചനം. കര്‍ണാടകയില്‍ എന്‍ഡിഎ 8-10, ഇന്ത്യ മുന്നണി 18-20 എന്നിങ്ങനെയും ഡിബി ലൈവ് പ്രവചിക്കുന്നു.

രാജസ്ഥാനില്‍ എന്‍ഡിഎ 17-19, ഇന്ത്യ മുന്നണി 6-8 എന്നിങ്ങനെയാകും സീറ്റ് നില. കേരളത്തില്‍ 16-18 വരെ സീറ്റുകള്‍ യുഡിഎഫ് നേടും. എല്‍ഡിഎഫിന് 2-3 സീറ്റുകളാണ് സാധ്യത. ബിജെപിക്ക് ഒരു സീറ്റ് ലഭിക്കാനും സാധ്യതയുണ്ട്. ഉത്തര്‍ പ്രദേശില്‍ എന്‍ഡിഎക്ക് 46-48 സീറ്റുകളും ഇന്ത്യ മുന്നണിക്ക് 32-34 സീറ്റുകളുമാണ് പ്രവചിക്കുന്നത്. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 26-28,ബിജെപി 11-13, കോണ്‍ഗ്രസ് 2-4 എന്നിങ്ങനെയാണ് പ്രവചനം.

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി 6-8 സീറ്റുകളും കോണ്‍ഗ്രസ് 5-7 ഏഴ് സീറ്റുകളും നേടും. ഒഡിഷയില്‍ ബിജെഡി 12-14, ബിജെപി 6-8, കോണ്‍ഗ്രസ് 0-2 എന്നിങ്ങനെയാണ് പ്രവചനം. മധ്യപ്രദേശിലും ഗുജറാത്തിലും എന്‍ഡിഎ വലിയ മുന്നേറ്റം നടത്തുമെന്നും സര്‍വേയില്‍ പറയുന്നു. ഡിബി ലൈവിന്റെ എക്‌സിറ്റ് പോള്‍ ഫലം ഇന്ത്യ മുന്നണി യുടെ നിരവധി നേതാക്കള്‍ പങ്കുവച്ചിട്ടുണ്ട്.

ദേശബന്ധു പത്രത്തിന്റെ ഡിജിറ്റല്‍ ചാനലാണ് ഡിബി ലൈവ്. നിലവില്‍ ഛത്തീ സ്ഗഡിന്റെ തലസ്ഥാനമായ റായ്പുരില്‍ നിന്ന് 1959 പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണിത്. റായ്പുരിന് പുറമെ ബിലസ്പുര്‍, ഭോപ്പാല്‍, ജബല്‍പുര്‍, സാഗര്‍, സത്‌ന, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ പത്രത്തിന് എഡിഷനുണ്ട്.


Read Previous

സിക്കിം തൂത്തുവാരി ക്രാന്തികാരി മോര്‍ച്ച; പ്രതിപക്ഷത്തിന് ഒരു സീറ്റ് മാത്രം: അരുണാചലില്‍ ബിജെപി തുടര്‍ ഭരണം

Read Next

എക്‌സിറ്റ് പോളിന്റെ ആത്മവിശ്വാസത്തില്‍ ബിജെപി; അടുത്ത 100 ദിന കര്‍മ്മ പരിപാടികളുടെ രൂപീകരണത്തിന് പ്രധാനമന്ത്രിയുടെ വസതിയില്‍ യോഗം ചേര്‍ന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »