Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യ മരിച്ചിട്ടില്ല, രാജ്യത്ത് മതനിരപേക്ഷത തകർന്നിട്ടില്ല-ജെയിംസ് കുടൽ


ഹൂസ്റ്റൺ : ഇന്ത്യ മരിച്ചിട്ടില്ല, രാജ്യത്ത് മതനിരപേക്ഷത തകർന്നിട്ടില്ലയെന്നു ഓവർ സീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്. ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കുടൽ, .അഭിപ്രായപ്പെട്ടു. പതിനെട്ടാം ലോക്‌സഭയുടെ സ്പീക്കറായി ഒാം ബിർല ചുമതല ഏൽക്കുമ്പോൾ അദ്ദേഹത്തെ ഇരിപ്പടത്തിലേക്ക് ആനയിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായിരുന്നു. ഇൗ കാഴ്ച നൽകുന്ന വലിയൊരു സന്ദേശമുണ്ട്. ഇന്ത്യ മരിച്ചിട്ടില്ല, രാജ്യത്ത് മതനിരപേക്ഷത തകർന്നിട്ടില്ല എന്നതിന്റെ സൂചകമാണിത്. ജെയിംസ് കുടൽ കൂട്ടിച്ചേർത്തു

പത്തുവർഷത്തിനു ശേഷമാണ് കോൺഗ്രസിന്റെ പ്രതിപക്ഷ നേതാവിനെ ലോക സഭയിൽ രാജ്യം കാണുന്നത്. പത്തുവർഷമായി ശൂന്യമായിക്കിടന്ന പ്രതിപക്ഷ നേതാ വിന്റെ സ്ഥാനത്തേക്കാണ് രാഹുലിന്റെ വരവ്. ജനാധിപത്യത്തിന്റെയും ഭരണഘടന യുടെയും ഉന്നത മൂല്യങ്ങൾ സംരക്ഷിക്കാൻ രാജ്യത്ത് കാവലാൾ ഉണ്ടെന്നുള്ള ബോധം ജനത്തിന് ഉണ്ടായിരിക്കുന്നു. നിശബ്ദമായിരുന്ന പ്രതിപക്ഷനിരയിൽ ഇനി വാക്കുകൾ ഉയരും, വിയോജിപ്പുകൾ പ്രകടമാകും. സംഘപരിവാറിന് അത്രപെട്ടന്ന് രാജ്യത്തെ അവരുടെ മതരാജ്യമാക്കിമാറ്റാൻ കഴിയിലെന്ന് കാലം തെളിയിക്കും. വലിയൊരു മാറ്റമാണ് രാഹുലിന്റെ വരവോടെ രാജ്യത്താകെമാനം സംഭവിക്കാൻ പോകുന്നത്.

ജനവിരുദ്ധവും ഏകാധിപത്യപരവുമായ നിയമങ്ങൾ ഇനി ചോദ്യംചെയ്യപ്പെടുകതന്നെ ചെയ്യും. ഈ വഴിക്ക് ഒരു മാറ്റം കൊണ്ടുവരാൻ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽഗാന്ധിക്ക് കഴിഞ്ഞാൽ വരും കാലം കോൺഗ്രസിന്റെയും ഇന്ത്യാ സഖ്യത്തി ന്റെയുമാകും.സമൂഹത്തിൽ വേർതിരിവുകളും ചേരിതിരിവുകളും സൃഷ്ടിക്കുന്ന ഭരണാധികാരികളെ ശക്തിയുക്തം എതിർത്താൽ സ്വീകാര്യത ഉറപ്പാണ്.

ബി.ജെ.പിക്ക് പത്തുവർഷത്തിനു ശേഷം സ്വന്തമായി ഭൂരിപക്ഷമില്ലാത്ത ലോക്‌സഭ യാണിത്. തെലുങ്കുദേശം പാർട്ടിയുടെയും ജെ.ഡി.യുവിന്റെയും പിന്തുണയിലാണ് മോദിയുടെ ഭരണം. വർഗീയത നിരത്തിയും ഗാന്ധി കുടുംബത്തെ ആക്ഷേപിച്ചും ഹിന്ദുത്വ അജണ്ടയിലൂന്നിയുമുള്ള മോദിയുടെ രാജ്യം ജനം വെറുത്ത് എന്നതിന് തെളിവാണ് ഇന്ത്യാ സഖ്യത്തിന്റെ സ്വീകാര്യത. കൊട്ടിഘോഷിച്ച രാമക്ഷേത്രം വരെ ചോർന്നൊലിക്കുമ്പോൾ മോദിക്കെതിരെ എതിർശബ്ദങ്ങൾ ഉയരുന്നത് കാണാനാകും.

വലിയൊരു മാറ്റം രാജ്യം ആഗ്രഹിക്കുന്നു. അതിന് പിന്നിൽ രാഹുൽ എന്നൊരു മുഖ ത്തിനെയും ജനം പ്രതീക്ഷിക്കുന്നുവെന്ന് വേണം കരുതാൻ. ഭാരത് ജോഡോ യാത്രയിലൂ ടെ ഇന്ത്യയുടെ മനസിലേക്ക് നടന്നു കയറിയ രാഹുൽ നാളയുടെ വലിയ പ്രതീക്ഷയാണ് നൽകുന്നത്. രാജ്യം രാഹുലിനായി കാത്തിരിക്കുന്നു എന്ന് വ്യക്തം. പതിനെട്ടാം ലോക സഭയിലെ 237 എന്ന നമ്പർ ഇനിയും ഉയരുമ്പോൾ, എതിർ ചേരിയിൽ കുറവുകൾ സംഭ വിക്കും. ഏറ്റവും ജനപ്രീതിയുള്ള നേതാവിൽ നിന്ന് മോദി പിന്തള്ളപ്പെടുമ്പോൾ അവി ടെ എഴുതി ചേർക്കപ്പെടുന്ന നാമം രാഹുലിന്റേതാകും.


Read Previous

ബൈഡനെതിരെ ഡെമോക്രാറ്റിക് പാർട്ടിയിൽ പ്രതിഷേധം പുകയുന്നു, ബൈഡൻ പിന്മാറണമെന്ന് ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം

Read Next

അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത്; കേസ് എൻഐഎ ഏറ്റെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »