Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യ എന്നത് അംഗീകരിക്കപ്പെട്ട പേര്, ഭാരതം എന്നാക്കേണ്ട ആവശ്യമില്ല’; സിദ്ധരാമയ്യ


ഇന്ത്യ എന്നത് അംഗീകരിക്കപ്പെട്ട പേരായതിനാൽ രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കി മാറ്റാനുള്ള ശ്രമങ്ങൾ അനാവശ്യമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇന്ത്യ എന്ന പേര് ഭരണഘടനയുമായി ചേർന്ന് നിൽക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന പേരിൽ പുറത്തുവന്ന ജി20 അത്താഴ ക്ഷണം വൈറലായതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു സിദ്ധരാമയ്യ.

“നമ്മുടെ ഭരണഘടനയിൽ, ഇന്ത്യ എന്ന പേര് ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനെ ‘ഇന്ത്യയുടെ ഭരണഘടന’ എന്ന് വിളിക്കുന്നു. ‘ഇന്ത്യ’ എന്നത് നമ്മുടെ രാജ്യത്തിന് സ്വീകാര്യമായ പദമാണ്. അതിനെ ഭാരതമാക്കുന്നത് ആവശ്യമില്ലാത്ത നടപടിയാ ണെന്ന് ഞാൻ കരുതുന്നു” സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിൽ നിന്ന് ഭാരതം എന്നാക്കി മാറ്റാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നതിനിടെ, ‘ദി പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന പേരിൽ നൽകിയ ജി 20 അത്താഴ ക്ഷണം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജി20 ഉച്ചകോടിയുടെ വേദിയായ ഭാരത് മണ്ഡപത്തിൽ ശനിയാഴ്‌ച രാത്രി എട്ടിന് നടക്കുന്ന ചടങ്ങിലേക്കുള്ള ക്ഷണമാണിത്.

വിഷയത്തിൽ കേന്ദ്ര നീക്കത്തെ എതിർത്ത് കർണാടക ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ ഡികെ ശിവകുമാറും രംഗത്ത് വന്നിരുന്നു. “ഇത് ശരിയല്ല, ഇത്തരം രാഷ്ട്രീയം നടത്തരുത്, നിങ്ങൾ (ബിജെപി) അധികകാലം അധികാരത്തിൽ തുടരാൻ പോകുന്നില്ല.” ശിവകുമാർ ഇതിനോട് പ്രതികരിച്ചു.

“ഇത് റിപ്പബ്ലിക് ഓഫ് ഇന്ത്യയാണ്, നമ്മുടെ കറൻസി നോട്ടുകളും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് പറയുന്നത്….ഞങ്ങൾ (എൻഡിഎ ഇതര പാർട്ടികൾ) ഞങ്ങളുടെ സഖ്യ ത്തെ ഇന്ത്യ എന്ന് വിളിച്ചത് അവർക്ക് (കേന്ദ്ര സർക്കാർ) ദഹിച്ചിട്ടില്ല, അതിനാലാണ് ഇവർ ഈ നീക്കം നടത്തുന്നത്. ഇത് അവർക്ക് നമ്മളെക്കുറിച്ചുള്ള ഭയത്തിന്റെ അളവ് കാണിക്കുന്നു. അവരെ ഇത് എത്രമാത്രം ബാധിച്ചുവെന്നും മനസിലാക്കാം. സ്വന്തം പരാജയം അവർക്ക് കാണാൻ കഴിയുന്നു.” കനകപുരയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ശിവകുമാർ വ്യക്തമാക്കി.


Read Previous

വിധിയെഴുതി പുതുപ്പള്ളി; പോളിങ് 73.05 ശതമാനം, വോട്ട് ചെയ്യാൻ സാധിക്കാതെ നിരവധി പേർ

Read Next

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; എ.സി മൊയ്തീന് വീണ്ടും ഇഡി നോട്ടീസ്| സെപ്റ്റംബര്‍ 11 ന് കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »