Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എട്ട് വർഷത്തിന് ശേഷം ഏഷ്യാ കപ്പ് ഉയർത്തിയ ഇന്ത്യ; കൊറിയയെ 4-1 ന് പരാജയപ്പെടുത്തി ലോകകപ്പ് യോഗ്യത നേടി


രാജ്ഗിര്‍: ഏഷ്യാ കപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്. ഫൈനലില്‍ കരുത്തരായ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ 4 ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഇന്ത്യയുടെ നേട്ടം. കിരീട നേട്ടത്തോടെ ഇന്ത്യ ഹോക്കി ലോകകപ്പിനു സീറ്റും ഉറപ്പാക്കി. ഇത് നാലാം തവണയാണ് ഇന്ത്യ ഹോക്കി ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കുന്നത്. 2003, 07, 17 വര്‍ഷങ്ങളിലാണ് നേരത്തെ ഇന്ത്യ ചാംപ്യന്‍മാരായത്.

ടൂര്‍ണമെന്റിലുടനീളം ആധികാരിക പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ഫൈനലിലും മികവ് ആവര്‍ത്തിച്ചു. കളിയുടെ അവസാന ഘട്ടത്തില്‍ മാത്രമാണ് കൊറിയയ്ക്ക് ഒരു ഗോള്‍ മടക്കാന്‍ സാധിച്ചത്. ഇന്ത്യക്കായി ദിൽപ്രീത് സിങ് ഇരട്ട ​ഗോളുകൾ നേടി.

കളി തുടങ്ങി 30ാം സെക്കന്‍ഡില്‍ ഇന്ത്യ ഗോള്‍ കണ്ടെത്തി. ഹര്‍മന്‍പ്രീതിന്റെ പാസില്‍ നിന്നു സുഖ്ജീ താണ് ലീഡ് സമ്മാനിച്ചത്. പിന്നാലെ ദില്‍പ്രീതിലൂടെ ഇന്ത്യ ലീഡുയര്‍ത്തി. കളി പുരോഗമിക്കവേ ദില്‍പ്രീതിന്റെ രണ്ടാം ഗോളിലൂടെ ഇന്ത്യ ലീഡ് മൂന്നാക്കി. തൊട്ടുപിന്നാലെ അമിത് രോഹിതാസിന്റെ വക നാലാം ഗോളും ഇന്ത്യ നേടി.

സന്‍ ഡയനാണ് കൊറിയ്ക്ക് അവസാന ഘട്ടത്തില്‍ ഒരു ഗോള്‍ മടക്കി ആശ്വാസം നല്‍കിയത്. ഇന്ത്യ യുടെ നാല് ഗോളുകളും വന്നത് ഫീല്‍ഡില്‍ നിന്നാണ്. കൊറിയയുടെ ആശ്വാസ ഗോള്‍ പെനാല്‍റ്റി കോര്‍ണര്‍ വഴിയായിരുന്നു.


Read Previous

കെഎംസിസി ഗ്രാന്റ് റയാൻ സൂപ്പർ കപ്പ് :സ്വപ്ന ഫൈനലിൽ പാലക്കാടിന് സുവർണ്ണ കിരീടം.

Read Next

ഉടൻ ‍ഡല്‍ഹിയില്‍ എത്തണമെന്ന് പ്രധാനമന്ത്രി; സുരേഷ് ​ഗോപിയുടെ തൃശൂരിലെ പരിപാടികൾ റദ്ദാക്കി; ക്ഷമ ചോദിച്ച് കുറിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »