ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡൻ്റ് വ്ളാഡമിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യയുമായുള്ള വ്യാപാരത്തിന് യുഎസ് അധിക താരിഫ് ചുമത്തിയ സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാകുന്നത്. ഇന്ത്യ സന്ദര്‍ശിക്കുന്നതിനായി പുടിനെ പ്രധാന മന്ത്രി ക്ഷണിച്ചു.

ഈ വർഷം അവസാനം നടക്കുന്ന 23-ാമത് ഇന്ത്യ- റഷ്യ വാർഷിക ഉഭയകക്ഷി ഉച്ചകോടിക്കായാണ് പുടിനെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചത്. കൂടാതെ യുക്രെയ്‌നിലെ നിലവിലെ സാഹചര്യങ്ങള്‍ പുടിന്‍ മോദിയോട് വിശദീകരിച്ചു. സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചു.
എൻ്റെ സുഹൃത്ത് റഷ്യൻ പ്രസിഡൻ്റ് പുടിനുമായി വളരെ വിശദമായ ഫോണ്‍ സംഭാഷണം നടത്തി. യുക്രെയ്‌നിലെ സാഹചര്യങ്ങൾ സംസാരിച്ചു. ഉഭയകക്ഷി അജണ്ടയിലെ പുരോഗതിയും അവലോകനം ചെയ്‌തു. ഇന്ത്യ-റഷ്യ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള പ്രതിബദ്ധത ഊട്ടി ഉറപ്പിച്ചു. ഈ വർഷാവസാനം പ്രസിഡൻ്റ് പുടിന് ഇന്ത്യയിൽ ആതിഥേയത്വം വഹിക്കാൻ ഞാൻ ആഗ്രഹി ക്കുന്നു’- പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.
ഈ വര്‍ഷം അവസാനം പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. പക്ഷേ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ട്രംപ് അധിക തീരുവ ഏര്‍പ്പെടുത്തിയ സാഹചര്യത്തിൽ ബന്ധം കൂടുതൽ ദൃഢമാകുന്ന സൂചനകളാണ് പുറത്തു വരുന്നത്. റഷ്യയുമായുള്ള ബന്ധത്തില്‍ കടുത്ത വിദ്വേഷവും യുഎസ് പ്രകടിപ്പിച്ചിരുന്നു. റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിൻ്റെ പേരില്‍ ചുമത്തിയ 50% തീരുവ ഓഗസ്‌റ്റ് 27 നാണ് നിലവില്‍ വരുന്നത്.
