Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യു.എസിലേക്കുള്ള തപാല്‍ സേവനങ്ങള്‍ ഇന്ത്യ താല്‍കാലികമായി നിര്‍ത്തിവെയ്ക്കുന്നു; തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍


ന്യൂഡല്‍ഹി: അമേരിക്കയിലേക്കുള്ള മുഴുവന്‍ തപാല്‍ സേവനങ്ങളും ഇന്ത്യ താല്‍കാലികമായി നിര്‍ത്തിവെയ്ക്കുന്നു. ഇത് ഓഗസ്റ്റ് 25 മുതല്‍ പ്രാബല്യത്തില്‍വരുമെന്ന് തപാല്‍ വകുപ്പ് അറിയിച്ചു. ഈ മാസം 29 മുതല്‍ അമേരിക്കയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര തപാല്‍ ഉരുപ്പടികളും അവയുടെ മൂല്യം പരിഗണിക്കാതെ, കസ്റ്റംസ് തീരുവയ്ക്ക് വിധേയമായിരിക്കുമെന്ന് തപാല്‍ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.

ഓഗസ്റ്റ് അവസാനം നിലവില്‍ വരുന്ന യുഎസ് കസ്റ്റംസ് ചട്ടങ്ങളില്‍ മാറ്റങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് തപാല്‍ വകുപ്പിന്റെ നടപടി. 800 ഡോളര്‍ വരെ വിലമതിക്കുന്ന സാധനങ്ങള്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി ഫ്രീ ഡി മിനിമിസ് ഇളവ് പിന്‍വലിക്കുന്ന എക്സിക്യുട്ടീവ് ഉത്തരവ് ജൂലൈ 30 നാണ് യു.എസ് പുറപ്പെടുവിച്ചത്. ഓഗസ്റ്റ് 29 മുതലാണ് ഈ മാറ്റം പ്രാബല്യത്തില്‍ വരിക.

ഈ പശ്ചാത്തലത്തിലാണ് സേവനങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുന്നത്. കത്തുകള്‍, രേഖകള്‍, 100 യുഎസ് ഡോളര്‍വരെ വിലമതിക്കുന്ന സമ്മാനങ്ങള്‍ എന്നിവയ്ക്ക് മാത്രമാകും തല്‍ക്കാലത്തേക്ക് ഇളവുണ്ടാകുകയെന്നും വകുപ്പ് വ്യക്തമാക്കി. വ്യാപാര തീരുവയെച്ചൊല്ലി യുഎസ്-ഇന്ത്യാബന്ധം വഷളായിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ പശ്ചാത്തലത്തിലാണ് തപാല്‍ സേവനങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാനുള്ള ഇന്ത്യയുടെ തീരുമാനം.


Read Previous

ആ സത്രീയുടെ ഹൃദയം നിലച്ചത് 40 മിനിറ്റ്, രോഗിയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്ന് ഫുജൈറയിലെ ഡോക്ടർമാർ

Read Next

പ്രണയം തലോടുന്ന അക്ഷരങ്ങള്‍, കാലത്തെ അതിജീവിക്കുന്ന വരികള്‍; പി. ഭാസ്‌കരന്‍ എന്ന കാവ്യവസന്തം സിനിമയില്‍ പിറവിയായിട്ട് 75 വര്‍ഷം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »