Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

2030 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ത്യ വേദിയാകും


ന്യൂഡല്‍ഹി: ഇന്ത്യ 2030 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ വേദിയാകും. ഇത് രണ്ടാം തവണയാണ് ഇന്ത്യ കോമണ്‍വെല്‍ത്തിന്റെ വേദിയാകുന്നത്. കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്‌സ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് ആണ് ശുപാര്‍ശ ചെയ്തത്.

ഗ്ലാസ്‌ഗോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്‌സ് ജനറല്‍ അസംബ്ലിയിലാകും അന്തിമ തീരുമാനം. കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്‌സ് ഇവാലുവേഷന്‍ കമ്മിറ്റി മേല്‍നോട്ടം വഹിച്ച വിശദമായ പ്രക്രിയയെ തുടര്‍ന്നാണ് അഹമ്മദാബാദിനെ ശുപാര്‍ശ ചെയ്തത്. 1930 ല്‍ കാനഡയിലെ ഹാമില്‍ട്ടണില്‍ നടന്ന ഉദ്ഘാടന പരിപാടിയുടെ ശതാബ്ദി ആഘോഷിക്കുന്ന ഗെയിംസാണ് 2030 ല്‍ നടക്കുന്നത്.

2030 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള നിര്‍ദേശങ്ങള്‍ വികസിപ്പിക്കു ന്നതില്‍ ഇന്ത്യയും നൈജീരിയയും കാണിച്ച പ്രതിബദ്ധതയ്ക്ക് തങ്ങള്‍ നന്ദിയുള്ളവരാണെന്ന് കോമണ്‍ വെല്‍ത്ത് സ്‌പോര്‍ട്‌സിന്റെ ഇടക്കാല പ്രസിഡന്റ് ഡോ. ഡൊണാള്‍ഡ് റുക്കരെ പറഞ്ഞു.

ശതാബ്ദി കോമണ്‍വെല്‍ത്ത് ഗെയിംസിന് അഹമ്മദാബാദില്‍ ആതിഥേയത്വം വഹിക്കാന്‍ കഴിയുന്നത് ഇന്ത്യയ്ക്ക് ഒരു ബഹുമതിയായിരിക്കും. ഇന്ത്യയുടെ ലോകോത്തര കായിക, ഇവന്റ് കഴിവുകള്‍ പ്രദര്‍ശി പ്പിക്കുക മാത്രമല്ല, 2047 ലെ വീക്ഷിത് ഭാരതത്തിലേക്കുള്ള ദേശീയ യാത്രയില്‍ അര്‍ഥവത്തായ പങ്ക് വഹിക്കുകയും ചെയ്യുമെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് അസോസിയേഷന്‍ ഇന്ത്യയുടെ പ്രസിഡന്റ് പി.ടി ഉഷ പറഞ്ഞു.

2010 ലായിരുന്നു ഇന്ത്യ ആദ്യമായി കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചത്. 2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനും ഇന്ത്യ നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഉദ്ദേശ്യപത്രം ഇതിനകം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് ഇന്ത്യ സമര്‍പ്പിച്ചു. 2036 ല്‍ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ രാജ്യം ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞിരുന്നു.


Read Previous

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്

Read Next

പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ പൊരിഞ്ഞ പോരാട്ടം; ഇരു രാജ്യങ്ങളുടെയും സൈനിക നിരയില്‍ വന്‍ ആള്‍നാശമെന്ന് റിപ്പോര്‍ട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »