Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ട്രംപിന്റെ തീരുവ ഭീഷണി മറികടക്കാന്‍ ഇന്ത്യ; മത്സ്യ വിഭവങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും


ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ ഭീഷണി മറികടക്കാന്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതി മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. മത്സ്യ വിഭവങ്ങളുടെ കയറ്റുമതി യിലാണ് തുടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മത്സ്യ വിഭവങ്ങളുടെ ആകെ കയറ്റുമതിയില്‍ 40 ശതമാനം യു.എസിലേക്കായിരുന്നു. ട്രംപ് ഇപ്പോള്‍ പ്രഖ്യാപിച്ച 50 ശതമാനം പകരച്ചുങ്കത്തിന് പുറമേ മറ്റു തീരുവകളും ചേരുമ്പോള്‍ ഇന്ത്യന്‍ മത്സ്യ വിഭവങ്ങള്‍ക്ക് അമേരിക്കയില്‍ 59 ശതമാനത്തിലേറെ തീരുവ നല്‍കേണ്ടി വരും.

ഈ സാഹചര്യത്തില്‍ മത്സ്യ സമ്പത്തിന്റെ കയറ്റുമതി കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജന്‍ സിങ് പറഞ്ഞു. വിദേശത്ത് ഇന്ത്യന്‍ മത്സ്യ വിഭവങ്ങള്‍ക്ക് വിപണന സാധ്യതയുണ്ട്. യൂറോപ്പിലേക്കടക്കം കയറ്റുമതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കു മെന്ന് മന്ത്രി പറഞ്ഞു.

ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന മത്സ്യവിഭവ കയറ്റുമതിക്കാരുടെ യോഗത്തില്‍ സഹ മന്ത്രിമാരായ ജോര്‍ജ് കുര്യന്‍, എസ്.പി സിങ് ബഘേല്‍ എന്നിവരും പങ്കെടുത്തു. യൂറോപ്യന്‍ യൂണിയന്‍, റഷ്യ, ദക്ഷിണ കൊറിയ, ജപ്പാന്‍, ന്യൂസിലന്‍ഡ്, ഗള്‍ഫ് മേഖല തുടങ്ങിയ രാജ്യങ്ങളിലേക്ക് മത്സ്യ വിഭവങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാനാണ് കേന്ദ്രത്തിന്റെ ആലോചന.


Read Previous

യുദ്ധക്കൊതിയന്മാരായ തെമ്മാടി രാഷ്ട്രത്തെ പോലെയാണ് പാകിസ്ഥാന്‍ പെരുമാറുന്നത്’. അസിം മുനീര്‍ സ്യൂട്ടിട്ട ബിന്‍ ലാദന്‍’; പരാമര്‍ശങ്ങള്‍ ഐ.എസിനെ ഓര്‍മിപ്പിക്കുന്നത്’: മൈക്കല്‍ റൂബിന്‍

Read Next

ചെണ്ട മേളം ടീം ‘ബീറ്റ്‌സ് ഓഫ് റിയാദ് മെഗാ ഷോ’ സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »