Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യ” തരംഗം, പതിമൂന്നില്‍ പത്തും; ബിജെപിയ്‌ക്ക് കനത്ത തിരിച്ചടി.


ന്യൂഡൽഹി: രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭ മണ്ഡലങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പിൽ 10 സീറ്റിലും ഇന്ത്യ സഖ്യത്തിന് ഉജ്ജ്വല വിജയം. ബിജെപിക്ക് 2 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ഥിക്കും ലഭിച്ചു.

ഉപതെരഞ്ഞെടുപ്പ് പൊതുവികാരമാണെന്ന് പൂര്‍ണമായി പറയാനാവില്ലെങ്കിലും പ്രതിപക്ഷ മുന്നണിക്ക് ലോക്‌സഭ വിജയം വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിലെ ഡെഹ്‌റ, നലഗഡ് സീറ്റുകളും ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലെ ബദരീനാഥ്, മംഗ്ലൗർ എന്നീ രണ്ട് സീറ്റുകളും കോൺഗ്രസ് നേടി. പശ്ചിമ ബംഗാളിലെ റായ്‌ഗഞ്ച്, രണഘട്ട് ദക്ഷിണ, മണിക്തല, ബാഗ്‌ദ എന്നീ നാല് സീറ്റുകള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരി.

പഞ്ചാബിലെ ജലന്ധർ വെസ്റ്റിൽ ആംആദ്‌മി പാര്‍ട്ടിയും വിജയിച്ചു. തമിഴ്‌നാട്ടിലെ വിക്രവണ്ടി സീറ്റിൽ ഡിഎംകെയാണ് വിജയിച്ചത്. ബിഹാറിലെ റുപൗലി സീറ്റിൽ സ്വതന്ത്ര സ്ഥാനാര്‍ഥി വിജയിച്ചു. ഹിമാചൽ പ്രദേശിലെ ഹമീർപൂര്‍ സീറ്റും മധ്യപ്രദേ ശിലെ അമർവാര സീറ്റും മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ഹിമാചൽ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും വിജയം കോൺഗ്രസിന് ആത്മവിശ്വാസം നല്‍കുന്നതാണ്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പി ൽ രണ്ട് സംസ്ഥാനങ്ങളിലും കോൺഗ്രസ് മോശം പ്രകടനമാണ് കാഴ്‌ചവെച്ചിരുന്നത്.

ബിജെപിയുടെ ഉന്നതാധികാരത്തിനെതിരെയാണ് ജനങ്ങൾ വോട്ട് ചെയ്‌തതെന്ന് മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഇടിവി ഭാരതിനോട് പറഞ്ഞു. ‘കോൺഗ്രസ് പ്രവർത്തകർ വളരെ ആവേശത്തിലാണ്. ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഉന്നതാധികാരത്തിനെതിരെയാണ് ജനങ്ങൾ വോട്ട് ചെയ്‌തത്.

ബദരീനാഥിലെ ഞങ്ങളുടെ സ്ഥാനാർഥി ലഖ്‌പത് ബൂട്ടോളയെ അവര്‍ അനുഗ്രഹിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന രാജേന്ദ്ര ഭണ്ഡാരിയെ അവര്‍ ഒരു പാഠം പഠിപ്പിച്ചു. മംഗ്ലൗർ സീറ്റിൽ ഞങ്ങളുടെ സ്ഥാനാർഥി ഖാസി നിസാമുദീനെ ജനങ്ങൾ സ്വാഗതം ചെയ്‌തു. മണ്ഡലം ബിഎസ്‌പിയിൽ നിന്ന് ഞങ്ങള്‍ പിടിച്ചെടുത്തു അവിടെ മുസ്‌ലിം വോട്ടർമാരെ ബിജെപി ഗുണ്ടകൾ ആക്രമിച്ചിരുന്നു.’ ഹരീഷ് റാവത്ത് ഇടിവി ഭാരതിനോട് പറഞ്ഞു.

ശക്തവും ഫലപ്രദവുമായ പ്രതിപക്ഷത്തെ മുന്നോട്ട്‌വെക്കുകയാണെങ്കിൽ 2027-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാമെന്നതാണ് പാര്‍ട്ടിക്ക് ജനങ്ങൾ നൽകുന്ന സന്ദേശം. ഇനി ബിജെപി സർക്കാരിന്‍റെ യഥാർഥ മുഖം തങ്ങള്‍ തുറന്നുകാട്ടുമെന്നും ഹരീഷ്‌ റാവത്ത് പറഞ്ഞു. കോൺഗ്രസ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ച ബിജെപിക്ക് ശക്തമായ മറുപടിയാണ് വോട്ടർമാർ നൽകിയതെന്ന് ഹിമാചൽ പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ഇന്‍ചാര്‍ജ് രാജീവ് ശുക്ല പറഞ്ഞു.

‘സംസ്ഥാനത്ത് രണ്ട് സീറ്റുകൾ കൂടി ലഭിച്ചതോടെ 68 അംഗ സഭയില്‍ കോൺഗ്രസിന്‍റെ എണ്ണം 40 ആയി. ഇത് സുഖ്‌വീന്ദർ സിങ് സുഖു സർക്കാരിന് സ്ഥിരത നൽകും. ബിജെപി സാമ്പത്തിക ബലം ഉപയോഗിച്ച് മൂന്ന് സ്വതന്ത്രർ ഉൾപ്പെടെ 9 എംഎൽഎമാരുടെ രാജി കൊണ്ടുവന്നെങ്കിലും അവരിൽ ആറ് പേർ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഈ ആറ് പേരുടെയും രാഷ്‌ട്രീയ ജീവിതം ബിജെപി തകർത്തു. ഇപ്പോൾ ജനങ്ങൾ ബിജെപിക്ക് ശക്തമായ മറുപടി നൽകിയിരിക്കുകയാണ്’- ശുക്ല ഇടിവി ഭാരതിനോട് പറഞ്ഞു.

ഹിമാചല്‍ പ്രദേശിലെ ഡെഹ്‌റ സീറ്റിൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സുഖുവിന്‍റെ ഭാര്യ കമലേഷ് താക്കൂറാണ് വിജയിച്ചത്. ജലന്ധർ വെസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷി യായ എഎപിയും ബിജെപിയും കോൺഗ്രസും തമ്മിലുള്ള ത്രികോണ മത്സരമാണ് നടന്നത്.


Read Previous

അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 49 പേര്‍ പിടിയില്‍, ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ പരിശോധനകളില്‍ 20,000 ലേറെ നിയമ ലംഘകര്‍ പിടിയിലായി

Read Next

ഭരണഘടന ഹത്യ ദിനാചരണം ബിജെപിയുടെ കാപട്യം; വിമർശനവുമായി പ്രിയങ്ക ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »