Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈന്യത്തെ ദുര്‍ബലമാക്കാന്‍ ഇന്ത്യ സഖ്യം അനുവദിക്കില്ല; അഗ്നിവീറിനെതിരെ വീണ്ടും രാഹുല്‍


ന്യൂഡല്‍ഹി: അഗ്നിവീര്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യ സഖ്യം ഒരിക്കലും സൈന്യത്തെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രക്തസാക്ഷിത്വം വഹിച്ച അജയകുമാര്‍ എന്ന അഗ്നിവീറിന്‍റെ കുടുംബത്തിന് സര്‍ക്കാരില്‍ നിന്ന് ഇതുവരെ ഒരു രൂപ പോലും സഹായം കിട്ടിയിട്ടില്ലെന്നും രാഹുല്‍ എക്‌സില്‍ പോസ്റ്റ് ചെയ്‌ത ഒരു വീഡിയോയില്‍ ആരോപിച്ചു. ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ നിന്നുള്ള തുക മാത്രമാണ് ഇതുവരെ അദ്ദേഹത്തിന്‍റെ കുടുംബത്തിന് ലഭിച്ചത്. നഷ്‌ടപരിഹാരവും ഇന്‍ഷ്വറന്‍സും തമ്മില്‍ വ്യത്യാസമുണ്ട്. സര്‍ക്കാര്‍ നല്‍കേണ്ട ഒരു സഹായവും അജയകുമാറിന്‍റെ കുടുംബത്തിന് കിട്ടിയിട്ടില്ല.

രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വഹിച്ച ഓരോ ജവാന്‍റെയും കുടുംബത്തെ നാം ആദരിക്കണം. എന്നാല്‍ മോദി സര്‍ക്കാര്‍ അവരെ വേര്‍തിരിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. താന്‍ അഗ്നിവീര്‍ വിഷയം ഇനിയും ഉയര്‍ത്തും. സര്‍ക്കാര്‍ എന്ത് പറഞ്ഞാലും ദേശീയ സുരക്ഷ പ്രശ്നമായ ഇത് താന്‍ ഉയര്‍ത്തിപ്പിടിക്കും. സൈന്യത്തെ ദുര്‍ബലപ്പെടുത്താന്‍ അനുദിക്കില്ല.

ആറ് മാസമായി അജയകുമാര്‍ മരിച്ചിട്ട്. ഇനിയും ഒരു രൂപ പോലും കിട്ടിയിട്ടില്ല. ശമ്പള കുടിശിക പോലും നല്‍കാത്തത് എന്ത് കൊണ്ടാണെന്നും രാഹുല്‍ ആരാഞ്ഞു. രാജ്യത്ത് ഇപ്പോള്‍ രണ്ട് തരം ജവാന്‍മാരുണ്ടായിരിക്കുന്നു. ഒന്ന് സാധാരണ ജവാന്‍മാരും മറ്റൊന്ന് അഗ്നിവീറുകളും. രണ്ട് പേരും പക്ഷേ രാജ്യത്തിന് വേണ്ടിയാണ് ജീവന്‍ തൃജിക്കുന്നത്.

എന്നാല്‍ ഒരാളെ മാത്രം ഔദ്യോഗിക രക്തസാക്ഷിയാക്കുന്നു. ഒരാള്‍ക്ക് പെന്‍ഷന്‍ കിട്ടുന്നു. മറ്റേയാള്‍ക്ക് അത് കിട്ടുന്നില്ല. ഒരാള്‍ക്ക് ക്യാന്‍റീന്‍ സൗകര്യങ്ങള്‍ കിട്ടുന്നു. മറ്റേയാള്‍ക്ക് ഇല്ല. ഇതാണ് സത്യം-രാഹുല്‍ ചൂണ്ടിക്കാട്ടി.

അതേസമയം ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം സൈന്യം ചില വ്യക്തത വരുത്തി യിരുന്നു. ഇന്ത്യന്‍ സേന അഗ്നിവീറുകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവ രാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും വിശദീകരിച്ചു. അഗ്നിവീറിന് നഷ്‌ടപരിഹാരം നല്‍കിയിട്ടില്ലെന്ന് സൈനിക അഡീഷണല്‍ ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ എക്‌സില്‍ വ്യക്തമാക്കിയിരുന്നു.

അഗ്നിവീര്‍ അജയകുമാറിന്‍റെ ജീവത്യാഗത്തെ തങ്ങള്‍ ആദരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. അദ്ദേഹത്തിന്‍റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ണ സൈനിക ബഹുമതികളോടെ ആയിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. നല്‍കാനുള്ള ബാക്കി തുക ഉടന്‍ കൊടുത്ത് തീര്‍ക്കുമെന്നും സൈന്യം വ്യക്തമാക്കി.

സര്‍ക്കാരില്‍ നിന്നുള്ള ഇന്‍ഷ്വറന്‍സ് തുകയായ 48 ലക്ഷം രൂപയും സ്വകാര്യ സ്ഥാപന ങ്ങളില്‍ നിന്നുള്ള ഇന്‍ഷ്വറന്‍സ് തുക 50 ലക്ഷവും ധാരണാപത്രം അനുസരിച്ചുള്ള 39,000 രൂപയും അജയ്‌കുമാറിന്‍റെ കുടുംബത്തിന് കൈമാറിക്കഴിഞ്ഞു. എക്‌സ്ഗ്രേഷ്യ തുകയായ 44 ലക്ഷം രൂപയും ക്ഷേമനിധിത്തുക എട്ട് ലക്ഷവും സേവന കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് നല്‍കാനുള്ള 13 ലക്ഷവും സേവനിധിയില്‍ നിന്നുള്ള 2.3 ലക്ഷം രൂപയും അടക്കമുള്ള 67.3 ലക്ഷം രൂപ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായലുടന്‍ കൈമാറും എന്നാണ് സൈന്യത്തിന്‍റെ വിശദീകരണം.


Read Previous

നീറ്റ് യുജി കൗണ്‍സിലിങ് മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീടറിയിക്കുമെന്ന് അധികൃതര്‍

Read Next

വിഭജനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണം; ഹൈദരാബാദില്‍ ആന്ധ്രാ-തെലങ്കാന മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്‌ച

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »