പാകിസ്ഥാന്‍ ഭീകരവാദത്തിന് കുടപിടിച്ചില്ലായിരുന്നെങ്കില്‍ ഐഎംഎഫ് നല്‍കിയതിനേക്കാള്‍ കൂടുതല്‍ പണം ഇന്ത്യ നല്‍കുമായിരുന്നു’: രാജ്‌നാഥ് സിങ്


ശ്രീനഗര്‍: ഇന്ത്യയുമായി നല്ല ബന്ധത്തിലായിരുന്നുവെങ്കില്‍ ഐഎംഎഫില്‍ നിന്നും പാകിസ്ഥാന് ലഭിക്കുന്നതിലും അധിക തുക ഇന്ത്യ നല്‍കുമായിരുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയുമായി ശത്രുത നിലനിര്‍ത്താനാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കുകയാണെങ്കില്‍ പാകിസ്ഥാന് ഇന്ത്യ സഹായഹസ്തം നീട്ടുമായിരുന്നു. ജമ്മുകാശ്മീരിലെ ബന്ദിപ്പോരയില്‍ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

ജമ്മുകാശ്മീരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2014-2015 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി 90,000 കോടി അനുവദിച്ചിരുന്നു. ഐഎംഎഫില്‍ നിന്ന് പാകിസ്ഥാന്‍ ആവശ്യപ്പെതട്ടതിനെക്കാള്‍ അധിക തുകയാണിത്. എന്നാല്‍ ഐഎംഎഫ് അനുവദിച്ച പണം വികസന പ്രവര്‍ത്തനങ്ങള്‍ക്കോ ജനങ്ങള്‍ക്കോ വേണ്ടി ഉപയോഗിക്കാതെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പാകിസ്ഥാന്‍ ദുരുപയോഗം ചെയ്യുകയാണെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയുടെ വാചകവും പ്രസംഗത്തിനിടെ രാജ്നാഥ് സിങ് ഉദ്ധരിച്ചിരുന്നു. ‘നിങ്ങള്‍ക്ക് സുഹൃത്തുക്കളെ മറ്റാന്‍ സാധിച്ചേക്കും, എന്നാല്‍ അയല്‍ക്കാരെ മാറ്റാന്‍ സാധിക്കില്ല.”- രാജ്നാഥ് സിങ് പ്രസംഗത്തിനിടെ വ്യക്തമാക്കി.


Read Previous

നഷ്ടമായത് ഇന്ത്യയുടെ കാവലാൾ; ഖസിം പ്രാവാസി സംഘം സീതാറാം യെച്ചൂരി അനുശോചനം നടത്തി.

Read Next

സ്‌പേസ് എക്‌സ് രക്ഷാദൗത്യത്തിന് തുടക്കം; സുനിത വില്യംസിനും ബച്ച് വില്‍മോറിനും സീറ്റുകള്‍ ഒഴിച്ചിട്ട് ക്രൂ 9 ബഹിരാകാശത്തേക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »