മക്ക: ഇന്ത്യൻ അംബാസിഡർ ഡോ. സുഹൈൽ അജാസ് ഖാൻ വിശുദ്ധ മക്കയിൽ ഇന്ത്യൻ ഹാജിമാരെ സന്ദർശിച്ചു. ഹജ് കോൺസൽ മുഹമ്മദ് ജലീലും അദ്ദേഹത്തോ ടൊപ്പം ഉണ്ടായിരുന്നു.

വിവിധ ആശുപത്രികളും, ഓഫീസുകളും, തീർഥടകർ താമസിക്കുന്ന കെട്ടിടങ്ങളും അദ്ദേഹം സന്ദർശിച്ചു. ഒരുക്കങ്ങളിൽ അംബാസിഡർ സംതൃപ്തി രേഖപ്പെടുത്തി. എന്ത് പ്രശ്‌നമുണ്ടെങ്കിലും ഇടപെടാമെന്ന് അദ്ദേഹം ഇന്ത്യൻ തീർഥാടകർക്ക് ഉറപ്പ് നൽകി.
