Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മദീന ബസ് അപകടം, കൺട്രോൾ റൂം തുറന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്


മദീന: ഇന്ത്യയിൽനിന്ന് ഉംറ നിർവഹിക്കാനെത്തിയ സംഘം സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 42 പേർ മരിച്ച ദുരന്തത്തിന്റെ പശ്ചാതലത്തിൽ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് കൺട്രോൾ റൂം തുറന്നു. 24 മണിക്കൂറും കൺട്രോൾ പ്രവർത്തിക്കുമെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

ഇന്ത്യയിലെ ഹൈദരാബാദിൽനിന്ന് ഉംറ നിർവഹിക്കാനെത്തിയവർ സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചാണ് ഇന്നലെ രാത്രി അപകടം സംഭവിച്ചത്. ബസിലുണ്ടായിരുന്ന 42 പേരും തൽക്ഷണം മരിച്ചു. 25 കാരനായ അബ്ദുല്‍ ശുഐബ് മുഹമ്മദ് മാത്രമാണ് രക്ഷപ്പെട്ടത്. ഇദ്ദേഹം മദീന യിലെ കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലാണ്. മക്കയില്‍ നിന്നും ഉംറ നിർവഹിച്ച ശേഷം പുറപ്പെട്ട ബസാണ് അപകടത്തിൽ പെട്ടത്. മരിച്ചവരില്‍ 20 സ്ത്രീകളും 11 പേര്‍ പത്ത് വയസ്സിന് താഴെ യുള്ള കുട്ടികളുമാണ്. ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചതോടെ തല്‍ക്ഷണം തീപിടിക്കുക യായിരുന്നു.

മൃതദേഹങ്ങളെല്ലാം മദീന കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിലാണുള്ളത്. സംഭവം നടന്ന ഉടൻ സ്ഥലത്ത് കുതിച്ചെത്തിയ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഒരാളെ പോലും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച ഉടൻ ബസ് കത്തിയമരുകയായിരുന്നു എന്നാണ് വിവരം. മലയാളി സാമൂഹിക പ്രവർത്തകർ മദീനയിലെ ആശുപത്രിയിലുണ്ട്.

അതേസമയം, ദുരന്തത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അനുശോചിച്ചു. സംഭവത്തിൽ അഗാധമായ ഞെട്ടൽ രേഖപ്പെടുത്തിയ മന്ത്രി റിയാദ് എംബസിയും ജിദ്ദയിലെ കോൺസുലേറ്റും ആവശ്യ മായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നുണ്ടെന്നും വ്യക്തമാക്കി. ദുഃഖിതരായ കുടുംബങ്ങൾക്ക് അനുശോ ചനം അറിയിക്കുന്നതായും പരിക്കേറ്റവർ എത്രയും വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു വെന്നും മന്ത്രി എക്സിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു.


Read Previous

മദീന ബസ് അപകടം: മരിച്ചവരെല്ലാം ഹൈദരാബാദിൽനിന്നുള്ളര്‍; മരിച്ചവരില്‍ 20 സ്ത്രീകളും 11 പേര്‍ പത്ത് വയസ്സിന് താഴെയുള്ള കുട്ടികളുമാണ്

Read Next

മുഴുവന്‍ രേഖകളും 15 ദിവസത്തിനകം ഹാജരാക്കണം; ടിപി കേസ് പ്രതിക്ക് ജാമ്യം അനുവദിക്കാതെ സുപ്രീംകോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »