റിയാദ് : വിവിധ ഗ്രൂപ്പുകളിലായി റിയാദിൽ നിന്നും ഈ വർഷത്തെ ഹജ്ജിന് പോകുന്നവർക്ക് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ( ഐ സി എഫ് ) റിയാദ് സെൻട്രലിന്റെ കീഴിൽ യാത്രയയപ്പ് നൽകി. ഐ സി എഫ് പ്രസിഡന്റ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇവർക്ക് നൽകി വരുന്ന ഹജ്ജ് ക്ലാസിന്റെ സമാപനം കുറിച്ചുകൊണ്ടായിരുന്നു യാത്രയയപ്പ് സംഘടിപ്പിച്ചത്.

ഐ സി എഫ് സൗദി നാഷണൽ കമ്മറ്റി വിദ്യാഭ്യസ സമിതി പ്രസിഡന്റ് ഉമർ പന്നിയൂർ ചടങ്ങ് ഉത്‌ഘാടനം ചെയ്‌തു. ഹാജിമാർക്കുള്ള ഐ സി എഫിന്റെ ഉപഹാരം സെൻട്രൽ അഡ്മിൻ പ്രസിഡന്റ് ഹസൈനാർ ഹാറൂനി കൈമാറി. ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം അബൂബക്കർ മുസ്ല്യാർ എഴുതി എസ് വൈ എസ് സംസ്ഥാന കമ്മറ്റി പ്രസിദ്ധീകരിച്ച “അൽ ഹജ്ജ്” എന്ന ഹജ്ജ് പഠന പുസ്തകവും എല്ലാവര്ക്കും വിതരണം ചെയ്‌തു.

ഐ സി എഫ് പ്രൊവിൻസ് പ്രസിഡന്റ് അബ്ദുൽ നാസർ അഹ്‌സനി ആശംസ പ്രഭാഷണം നടത്തി. ഹാജിമാരുടെ പ്രതിനിധികളായി ലുലു ലോജിസ്റ്റിക് വിഭാഗം തലവൻ ജമാൽ കൊടുങ്ങല്ലൂർ , ശഹറുദ്ധീൻ കൊല്ലം എന്നിവർ സംസാരിച്ചു. റിയാദ് സെൻട്രൽ ജനറൽ സിക്രട്ടറി അബ്ദുൽ മജീദ് താനാളൂർ സ്വാഗതവും സംഘടനകാര്യ സെക്രട്ടറി അബ്ദുൽ അസീസ് പാലൂർ നന്ദിയും പറഞ്ഞു