Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യൻ എംബസി നയതന്ത്ര, പ്രവാസി പ്രതിനിധികൾക്ക് സ്വീകരണമൊരുക്കി


റിയാദ്: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസി സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരും പ്രവാസി ഇന്ത്യാക്കാരും ഉൾപ്പടെ ക്ഷണിക്കപ്പെട്ട വർക്കായി സ്വീകരണ പരിപാടിയും അത്താഴ വിരുന്നുമൊരുക്കി. റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ കൾച്ചറൽ പാലസിൽ നടന്ന പരിപാടിയിൽ നിരവധിയാളുകൾ പങ്കെടുത്തു. റിയാദ് പ്രവിശ്യാഭരണകൂട ത്തിലെ അണ്ടർ സെക്രട്ടറി ഡോ. ഫൈസൽ ബിൻ അബ്ദുൾ അസീസ് അൽ സുദൈരി, ആഭ്യന്തര ഉപമന്ത്രി ഹിസ് ഹൈനസ് പ്രിൻസ് അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ അയ്യാഫ് എന്നിവര്‍ മുഖ്യാതിഥികളായി ചടങ്ങില്‍ പങ്കെടുത്തു

സൗദിയിലെ വിവിധരാജ്യങ്ങളുടെ സ്ഥാനപതിമാര്‍, നയതന്ത്ര ഉധ്യോഗസ്തര്‍ സൗദി ഗവൺമെന്റിലെ മുതിർന്ന ഉദ്യോഗസ്ഥർ, ബിസിനസ്സ് പ്രമുഖര്‍, അക്കാദമിക് രംഗത്തെ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഇന്ത്യൻ പ്രവാസി പ്രതിനിധികൾ ഉൾപ്പെടെ 700-ലധികം വിശിഷ്ട വ്യക്തികൾ സ്വീകരണത്തിൽ പങ്കെടുത്തു.

അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ സ്വീകരണ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്ത്യ-സൗദി അറേബ്യ തന്ത്രപരമായ പങ്കാളിത്തത്തിലെ ശക്തമായ ചലനാത്മകത എടുത്തുപറഞ്ഞു. എല്ലാ മേഖലകളിലുമുള്ള തീവ്രമായ ഉഭയകക്ഷി ഇടപെടലുകൾ അടിത്തറയായി അദ്ദേഹം ചൂണ്ടികാണിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 ഏപ്രിലിൽ സൗദി അറേബ്യയിലേക്ക് നടത്തിയ സന്ദർശനത്തെക്കുറിച്ച് അംബാസഡർ അജാസ് ഖാൻ പ്രത്യേകം പരാമർശിച്ചു, മോഡിയുടെ സന്ദര്‍ശനം ഉഭയകക്ഷി ബന്ധത്തിന് പുതിയ ദിശാബോധവും ശക്തിയും നൽകിയെന്ന് അംബാസിഡര്‍ പറഞ്ഞു.

തുടർന്ന് നടന്ന സാംസ്കാരിക പരിപാടിയിൽ ഇന്ത്യയുടെ 150-ാം വാർഷിക ത്തെ അനുസ്മരിക്കുന്ന “വന്ദേമാതരം” എന്ന ദേശീയ ഗാനത്തോടനുബന്ധിച്ചുള്ള നൃത്ത പരിപാടി അവതരിപ്പിച്ചു. ഇന്ത്യയുടെ സമ്പന്നതയും വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകവും വെക്തമാക്കുന്ന ക്ലാസിക്കൽ ‘തെയ്യം’ നൃത്ത പ്രകടനവും അരങ്ങേറി.

ഇന്ത്യൻ ടൂറിസം, ആരോഗ്യ സംരക്ഷണം, മറ്റ് മേഖലകൾ എന്നിവയെക്കുറി ച്ചുള്ള പ്രമോഷണൽ സ്റ്റാളു കളും ഇന്ത്യൻ തുണിത്തരങ്ങളുടെ സമ്പത്ത്, കരകൗശല വൈദഗ്ദ്ധ്യം, വൈവിധ്യം എടുത്തു കാണിച്ച ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സാരികൾ, പ്രത്യേകിച്ച് ഇന്ത്യൻ തുണിത്തര ങ്ങളുടെ പ്രത്യേക പ്രദർശനങ്ങള്‍, ഇന്ത്യൻ കാപ്പിയുടെ സമ്പന്നമായ സുഗന്ധവും രുചിയും പരിചയപെ ടുത്തുന്ന ഇന്ത്യൻ കോഫി, ഇന്ത്യൻ ടൂറിസം, ആരോഗ്യ സംരക്ഷണം, മറ്റ് മേഖലകൾ എന്നിവയെക്കുറി ച്ചുള്ള പ്രമോഷണൽ സ്റ്റാളുകളും വേദിയിൽ പ്രദർശിപ്പിച്ചിരുന്നു,.


Read Previous

വിഭാഗിയക്കെതിരെ സ്നേഹസന്ദേശ ക്യാമ്പയിന്‍ നടത്തണം: ശിഹാബ് കൊട്ടുക്കാട്, നാസർ കാരന്തൂരിന് ഫോർക റിയാദ് സ്വീകരണം നൽകി.

Read Next

കേരളത്തിന് ആമയും തേങ്ങയും മാത്രം’; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »