റിയാദ് : ഇന്ത്യുടെ സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി ഭാരതത്തിന്റെ 74-ാമത് റിപ്പബ്ലിക്ക് ദിനം വിപുലമായി ആഘോഷിച്ചു, ഡിപ്ലോമാറ്റിക് ക്വാർട്ടേഴ്‌സിലെ സാംസ്‌കാരിക കൊട്ടാരത്തിൽ എംബസി ഒരുക്കിയ ഔപചാരികമായ പരിപാടിയിൽ റിയാദ് മേഖലാ അണ്ടർ സെക്രട്ടറി എച്ച് ഇ .ഡോ. ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സുദൈരി മുഖ്യാതിഥിയായി പങ്കെടുത്തു.

സാംസ്‌കാരിക കൊട്ടാരത്തിൽ എത്തിയ മുഖ്യ അതിഥിയെ അംബാസിഡര്‍ ഡോ. സുഹൈല്‍ ഇജാസ് ഖാന്‍ , ഡി സി എം എന്‍ റാം പ്രസാദ് , കൌണ്സിലര്‍ വെല്‍ഫെയര്‍ കമ്മ്യൂണിറ്റി എം ആര്‍ സജീവ് അടക്കമുള്ളവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ഇന്ത്യ-സൗദി ബന്ധത്തിന്‍റെ ഊഷ്മളതയും വ്യാപാര സഹകരണം ഉള്‍പ്പടെയുള്ള വിവിധ വിഷയങ്ങള്‍ അംബാസിഡര്‍ ഉണര്‍ത്തിച്ചു. തുടര്‍ന്ന് ഡോ. ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സുദൈരിയും അംബാസിഡര്‍ ഡോ. സുഹൈല്‍ ഇജാസ് ഖാനനും ചേര്‍ന്ന് 74-ാമത് റിപ്പബ്ലിക്ക് ദിനാഘോഷം കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു

ആഘോഷത്തോടനുബന്ധിച്ച് വിവിധ രാജ്യങ്ങളിലെ നയതന്ത്രകാര്യാലയത്തിലെ അംബാസിഡര്‍മാര്‍, ചീഫ് ഓഫ് മാര്‍ഷല്‍, സൗദി പൗര പ്രമുഖര്‍, എംബസി ഉദ്ധ്യോഗ സ്ഥര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ വിവിധ പ്രവിശ്യയിലെ സാമുഹ്യ പ്രവര്‍ത്തകര്‍ , സംസകരിക പ്രവര്‍ത്തകര്‍ ബിസിനെസ്സ് പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ആഘോഷ ചടങ്ങില്‍ പങ്കെടുത്തു

ഇന്ത്യ-സൗദി ബന്ധങ്ങൾ എന്ന വിഷയത്തിൽ ഇവന്റ് ഹാളിൽ പെയിന്റിംഗ് എക്‌സിബിഷൻ സംഘടിപ്പിച്ചിരുന്നു ഇന്ത്യയിലെ പ്രമുഖ കലാകാരന്മാർ അണി നിരന്നു കൂടാതെ ഇന്ത്യൻ കരകൗശലവസ്തുക്കൾ, തുണിത്തരങ്ങൾ, ഭക്ഷണം, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്ന നിരവധി സ്റ്റാളുകളും സജ്ജീകരി ച്ചിരുന്നു. ഇന്ത്യയിലെ പ്രമുഖ കലാകാരന്മാർ അണിനിരന്ന കലാപ്രകടനവും ആഘോഷത്തിന് മാറ്റ് കൂട്ടി പരിപാടികള്‍ക്ക് സെക്കൻഡ് സെക്രട്ടറി (PIC) മോയിൻ അക്തർ നേതൃത്വം കൊടുത്തു.
