Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വാഷിംഗ്‌ടണിൽ ഇന്ത്യൻ എംബസി യോഗാ ദിനാഘോഷം സംഘടിപ്പിച്ചു


പതിനൊന്നാം അന്താരാഷ്ട്ര യോഗാ ദിനത്തിനു മുന്നോടിയായി വാഷിംഗ്‌ടണിലെ ഇന്ത്യൻ എംബസി ലിങ്കൺ മെമ്മോറിയലിനു സമീപം നിറപ്പകിട്ടാർന്ന യോഗ പരിപാടി നടത്തി. ഇന്ത്യൻ പ്രവാസി സമൂഹത്തിനു പുറമെ അമേരിക്കക്കാരും പങ്കെടുത്തുവെന്നു എംബസി പറയുന്നു.

“മഹത്തായ അനുഭവം,” ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര പറഞ്ഞു. “യോഗയിൽ നിന്നുള്ള ഇന്ത്യയുടെ നാഗരിക പൈതൃകത്തിന്റെ ഉല്ലാസം നിറഞ്ഞ ആഘോഷം.”ഒട്ടേറെ ഇന്ത്യൻ പ്രവാസി കുടുംബങ്ങൾ നമ്മോടൊപ്പമുണ്ട്, മറ്റു യുഎസ് പൗരന്മാരും. ഇന്ത്യയുടെ ഈ പൈതൃക ആഘോഷത്തിൽ പങ്കു ചേരാൻ എത്തിയ എല്ലാവരോടും ഞാൻ നന്ദി പറയുന്നു.”

യോഗ-ധ്യാന പരിശീലകൻ ആചാര്യ ഗോവിന്ദ് ബ്രഹ്മചാരിയാണ് പരിപാടി നയിച്ചത്. വൈകാരികമായ ബാലൻസ് നേടാനും ആന്തരികമായ സ്വാതന്ത്ര്യം കൈവരിക്കാനും ഉള്ളതാണ് യോഗ എന്നദ്ദേഹം ചൂണ്ടിക്കാട്ടി. ആനന്ദ മാർഗ യോഗ ആൻഡ് മെഡിറ്റേഷൻ സെന്ററിൽ നിന്നുള്ള ആചാര്യ മധുവർത്താ നന്ദ് യോഗയുടെ ആധ്യാത്മിക ചരിത്രം വിശദീകരിച്ചു. ഏഴായിരം വർഷം മുൻപ് ഭഗവാൻ ശിവൻ ആയിരുന്നു ആദ്യത്തെ യോഗി. വ്യക്തികളുടെ ഗുണത്തിന് ഉപകരിക്കുന്ന മൂന്ന് തലങ്ങളിലാണ് യോഗ ഒരുക്കിയിട്ടുള്ളത്: ആസന, ദർശൻ, സാധന.

‘ഒരൊറ്റ ഭൂമിക്കു വേണ്ടി യോഗ, ഒരൊറ്റ ആരോഗ്യത്തിനു വേണ്ടി യോഗ (Yoga for One Earth, One Health) എന്നതാണ് ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രമേയം. മനുഷ്യനും ഭൂഗോളവും തമ്മിലുള്ള ബന്ധം അത് സ്ഥാപിക്കുന്നു. “എല്ലാവരും രോഗങ്ങളിൽ നിന്നു മുക്തരായിരിക്കട്ടെ.”


Read Previous

നൊബേൽ സമാധാന സമ്മാനത്തിനു ട്രംപിനെ നോമിനേറ്റ് ചെയ്യാൻ പാക്കിസ്ഥാൻ തീരുമാനിച്ചു

Read Next

കെ ജി പരമേശ്വരന്‍ നായര്‍, ഏഴാച്ചേരി രാമചന്ദ്രന്‍, എന്‍ അശോകന്‍; സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രഖ്യാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »