Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബഹ്റൈനിലെ ഇന്ത്യൻ സമൂഹവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ കൂടികാഴ്ച്ച നടത്തി


ബഹ്റൈനിലെ ഇന്ത്യൻ സമൂഹവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ കൂടികാഴ്ച്ച നടത്തി. മനാമ ക്രൗൺ പ്ലാസ ഹൊട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ ഇന്ത്യയും ബഹ്റൈനുമായുള്ള ദീർഘകാലത്തെ ബന്ധം സദൃഢമായി തുടരുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മനാമ ഡയലോഗിൽ പങ്കെടുക്കാനായി എത്തിയ വിദേശകാര്യമന്ത്രി ഇത് രണ്ടാം തവണയാണ് ബഹ്റൈൻ സന്ദർശിക്കുന്നത്. നിലവിൽ 1.7 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ നടക്കുന്നതെന്നും, ഇന്ത്യൻ സമൂഹത്തിന് ബഹ്റൈൻ ഭരണാധികാരികളും പൗരൻമാരും നൽകുന്ന ആദരവിന് നന്ദിയുണ്ടെന്നും പറഞ്ഞ വിദേശകാര്യമന്ത്രി സമുദ്രസംരക്ഷണം, ഡാറ്റ കൈമാറ്റം, ഭീകരപ്രവർത്തനങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരിക്കുന്നുണ്ടെന്നും അറിയിച്ചു.

ഇസ്രായേല്‍-പാലസ്തീന്‍ പ്രശ്‌നത്തില്‍ ദ്വിരാഷ്‌ട്ര പരിഹാരം ആവശ്യമാണെന്ന നിലപാടാണ് ഇന്ത്യയ്ക്കുള്ളതെന്നും അന്താരാഷ്ട്ര പ്രശ്നങ്ങളിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകൾക്കും മദ്ധ്യസ്ഥ ശ്രമങ്ങൾക്കും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ്, പ്രവാസി ഭാരതീയ സമ്മാൻ വിജയികൾ, വ്യവസായികൾ, ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.


Read Previous

പുസ്തകപ്രകാശനം : സബീന എം സാലിയുടെ ‘ലായം’; ജോസഫ് അതിരുങ്കലിന്റെ ആദ്യ നോവൽ ‘മിയ കുൾപ്പ’

Read Next

ചാണ്ടി ഉമ്മൻ സഹോദരതുല്യൻ, യാതൊരു ഭിന്നതയുമില്ല; രാഹുൽ മാങ്കൂട്ടത്തിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »