ഇന്ത്യൻ പൗരനെ വധിച്ച കേസ്: യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി; പ്രതീക്ഷയോടെ നിമിഷ പ്രിയയുടെ കുടുംബം


യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. മുഹമ്മദ് റിനാഷ് എ, മുരളീധരൻ പി വി എന്നിവരുടെ വധശിക്ഷയാണ് യുഎഇ നടപ്പാക്കിയത്. വിദേശകാര്യ മന്ത്രാലയത്തെ യുഎഇ ആണ് വിവരം അറിയിച്ചത്.

വിവരം ഇവരുടെ കുടുംബത്തെ അറിയിച്ചെന്നും സംസ്കാരത്തിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു. രണ്ട് പേരെയും കൊലപാതക കുറ്റത്തിനാണ് വധ ശിക്ഷയ്ക്ക് വിധിച്ചത്. യുഎഇ പൗരനെ വധിച്ചെന്നായിരുന്നു മുഹമ്മദ് റിനാഷിനെതിരെയാണ് കേസ്. മുരളീധരൻ ഇന്ത്യൻ പൗരനെ വധിച്ചതിനാണ് വിചാരണ നേരിട്ടത്. സാധ്യമായ എല്ലാ നിയമ സഹായവും നല്കിയിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പ്രതീക്ഷയോടെ നിമിഷ പ്രിയയുടെ കുടുംബം

യമനിൽ മലയാളി നഴ്‌സ്‌ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പ്രസിഡൻ്റ് റാഷിദ്‌ അൽ അലിമി അനുമതി നൽകിയിട്ടില്ലെന്ന്‌ ഡൽഹിയിലെ യമൻ എംബസി ഈ വർഷം ജനുവരിയിൽ വ്യക്തമാക്കിയിരുന്നു. നിമിഷപ്രിയ സനയിൽ ഹൂതി വിമതരുടെ കസ്‌റ്റഡിയിലാണ്‌. ഈ കേസ്‌ കൈകാര്യം ചെയ്യുന്നത്‌ ഹൂതികളാണെന്നും എംബസി വ്യക്തമാക്കി.


Read Previous

ദക്ഷിണാഫ്രിക്ക പുറത്ത്; ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ- ന്യൂസിലൻഡ് ഫൈനൽ

Read Next

സിനിമ നിർമാതാക്കളുടെ സൂചനാ പണിമുടക്ക് പിൻവലിച്ചു, ഇരട്ട നികുതി ഒഴിവാക്കുന്നത് ചർച്ച ചെയ്യാം; സിനിമാ തർക്കത്തിൽ ഇടപെട്ട് സർക്കാർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »