Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യൻ നാവിക സേനയുടെ മൾട്ടി-റോൾ യുദ്ധക്കപ്പലായ ഐഎൻഎസ് തമലും, ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ ഐഎൻഎസ് സൂറത്തും ജിദ്ദ ഇസ്ലാമിക് തുറമുഖത്ത്.


ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പതിവ് നാവിക കൈമാറ്റത്തിന്റെ ഭാഗമായി ഇന്ത്യൻ നാവിക സേനയുടെ മൾട്ടി-റോൾ യുദ്ധക്കപ്പലായ ഐഎൻഎസ് തമലും ഇന്ത്യൻ നാവികസേനയുടെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ ഐഎൻഎസ് സൂറത്തും ജിദ്ദ ഇസ്ലാമിക് തുറമുഖത്ത് എത്തി. ഐഎൻഎസ് തമാൽ അടുത്തിടെ റഷ്യയിൽ കമ്മീഷൻ ചെയ്ത് ഇന്ത്യയിലേക്ക് പോകുന്ന യുദ്ധകപ്പലാണ്. ഇന്ത്യൻ നാവികസേന ഇറക്കുമതി ചെയ്യുന്ന അവസാന യുദ്ധക്കപ്പൽ കൂടിയാണ് ഐഎൻഎസ് തമൽ.

വെസ്റ്റേൺ ഫ്ലീറ്റ്, റോയൽ സൗദി നേവൽ ഫോഴ്സ് ലീഡർഷിപ്പ്, ഡയറക്ടർ ജനറൽ, സൗദി ബോർഡർ ഗാർഡ്സ്, മക്ക റീജിയൻ പ്രതിനിധികളുമായുള്ള ആശയവിനിമയം, ജിദ്ദ മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്ററിലെ പ്രവർത്തനങ്ങളും നടപടിക്രമങ്ങളും പരസ്പരം പരിചയപെടല്‍ , റോയൽ സൗദി നേവൽ ഫോഴ്സുമായുള്ള സൗഹൃദ ഫുട്ബോൾ മത്സരം എന്നിവയുൾപ്പെടെ നിരവധി ഔദ്യോഗിക ചര്‍ച്ചകളും തുറമുഖ സന്ദര്‍ശനത്തില്‍ നടന്നു. ഓഗസ്റ്റ് 28 ന് വൈകുന്നേരം ഐഎൻഎസ് തമലിലെ ഉധ്യോഗസ്ഥ ര്‍ക്കും ജീവനകാര്‍ക്കും മറ്റു സൗദി അതിഥികൾക്കും പ്രാദേശിക പ്രവാസികൾക്കുമായി ഇന്ത്യൻ അംബാസഡർ ഡോ.സുഹേൽ അജാസ് ഖാൻ അത്താഴവിരുന്ന് സംഘടിപ്പിച്ചിരുന്നു

ഇന്ത്യയും സൗദി അറേബ്യയും സമഗ്രമായ പ്രതിരോധ ബന്ധം പങ്കിടുന്ന രാജ്യമാണ്, അതില്‍ നാവിക സഹകരണം ഒരു പ്രധാന ഘടകമാണ്. 2021 ലും 2023 ലും ഇന്ത്യയുടെയും സൗദി അറേബ്യയുടെയും നാവികസേനകൾ സംയുക്തമായി അൽ മൊഹെദ് അൽ ഹിന്ദി എന്ന പേരില്‍ സമുദ്ര അഭ്യാസം നടത്തിയിരുന്നു. ഈ വർഷം ആദ്യം നേവി-നേവി സ്റ്റാഫ് ചർച്ചയുടെ ആദ്യ റൗണ്ടും നടത്തിയിരുന്നു. പരിശീലനത്തിനും കര്‍മ്മശേഷി വർദ്ധിപ്പിക്കുന്നതിനുമായി നാവിക ഉദ്യോഗസ്ഥരുടെയും കേഡറ്റു കളുടെയും കൈമാറ്റം പതിവായി ഇരു രാജ്യങ്ങളും നടത്തിവരുന്നുണ്ട്. അടുത്തിടെ റോയൽ സൗദി നേവൽ ഫോഴ്സിന്റെ പ്രതിനിധി സംഘം ഇന്ത്യയിലെ ഗുരുഗ്രാമിലെ ഐഎഫ്സി-ഐഒആർ (ഇൻഫർ മേഷൻ ഫ്യൂഷൻ സെന്റർ – ഇന്ത്യൻ മഹാസമുദ്ര മേഖല) സന്ദർശിച്ചിരുന്നു.

ജിദ്ദയിലേക്കുള്ള ഇന്ത്യന് നാവിക കപ്പലുകളുടെ സന്ദര്‍ശനം ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ശക്തമായ തന്ത്രപരമായ പങ്കാളിത്തത്തിന്റെ തെളിവാണ്. ഇരു നാവികസേനകളും തമ്മിലുള്ള സംയു ക്ത പ്രവര്‍ത്തന പരിചയവും ഏകോപനവും വര്‍ധിപ്പിക്കുന്നതിന് ഈ സന്ദര്‍ശനം വളരെ വലിയ സംഭാവന നല്‍കുമെന്നും അംബാസിഡര്‍ പറഞ്ഞു.


Read Previous

മലപ്പുറത്ത് കുടുംബശ്രീ പൂ വിപണിയിലേക്കും, വിളവെടുക്കുന്നത് 99.9 ഏക്കറിലെ പൂക്കൾ

Read Next

ലൈംഗിക ചൂഷണം, പീഡനം ; റിപ്പോർട്ടർ ടി.വിക്കെതിരെ ആരോപണവുമായി മറ്റൊരു മാധ്യമപ്രവർത്തക കൂടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »