Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യന്‍ യുവതി, യുകെ മാരത്തണില്‍ സാരി ഉടുത്ത് ഓടി, വൈറലായി


സാരിയുടുത്ത് യുകെ മാരത്തണില്‍ ഓടി വൈറലായി ഇന്ത്യന്‍ യുവതി. 41കാരിയായ ഒഡിയ വംശജയും മാഞ്ചസ്റ്ററിലെ ഹൈസ്‌കൂള്‍ അധ്യാപികയുമായ മധുസ്മിത ജെന ആണ് 42.5 കിലോമീറ്റര്‍ മാരത്തണില്‍ സാരി ഉടുത്ത് ഓടിയത്.

നാല് മണിക്കൂറും 50 മിനിറ്റും കൊണ്ടാണ് സാരി ഉടുത്തുകൊണ്ട് ജെന മാരത്തണ്‍ പൂര്‍ത്തിയാക്കിയത്. സ്‌പോര്‍ട്‌സ് ജേഴ്‌സി ധരിച്ച ആളുകള്‍ക്കിടയില്‍, ജെനയുടെ പരമ്പരാഗത സംബല്‍പുരി കൈത്തറി സാരിയാണ് വൈറലായി മാറിയത്.

മാരത്തണില്‍ ഇന്ത്യയിലെ പരമ്പരാഗത വസ്ത്രമണിഞ്ഞുകൊണ്ടുള്ള ജെനയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി. ‘പട്ട’ സാരി ധരിച്ച ആളുകള്‍ യുഎസ് ഓപ്പണ്‍ കളിയ്ക്കുന്നതും തഷാര്‍ സില്‍ക്ക് സാരി ധരിച്ച് ട്രയാത്‌ലോണില്‍ മത്സരിയ്ക്കുന്നതും ഇനി കാണാമെന്ന തരത്തിലുള്ള രസകരമായ കമന്റുകളും ട്വിറ്ററില്‍ പ്രചരിയ്ക്കുന്ന വിഡിയോയ്‌ക്കൊപ്പമുണ്ട്.

മാഞ്ചസ്റ്റര്‍ മാരത്തോണ്‍ എന്ന ട്വിറ്റര്‍ ഐഡിയില്‍ ജെന സാരി ഉടുത്തുകൊണ്ടുള്ള ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. സാരി ഉടുത്തുകൊണ്ട് ഒരു മാരത്തോണില്‍ പങ്കെടുക്കുന്ന ആദ്യ വ്യക്തി താനായിരിയ്ക്കുമെന്ന് വൈറലായതിന് പിന്നാലെ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ജെന പറഞ്ഞു. സാരി ധരിച്ചുകൊണ്ടുള്ള ഓട്ടം ബുദ്ധിമുട്ടേറിയതായിരുന്നു. പക്ഷേ 4.50 മണിക്കൂര്‍ കൊണ്ട് ഓട്ടം പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ സന്തോഷമെന്നും ജെന പ്രതികരിച്ചു.

സാരി ഉടുക്കാനുള്ള തീരുമാനം മുത്തശ്ശിയില്‍ നിന്നും അമ്മയില്‍ നിന്നും പ്രോചദനം ഉള്‍ക്കൊണ്ടാണെന്നും ജെന പ്രതികരിച്ചു. സ്ത്രീകള്‍ക്ക് സാരി ഉടുത്ത് ഓടാന്‍ കഴിയില്ലെന്ന ധാരണ പലര്‍ക്കുമുണ്ട്. അത് തെറ്റാണെന്ന് താന്‍ തെളിയിച്ചു. യുകെയില്‍ പലപ്പോഴും താന്‍ സാരി തന്നെയാണ് ധരിയ്ക്കാറുള്ളതെന്നും ജെന കൂട്ടിച്ചേര്‍ത്തു.


Read Previous

അപകീര്‍ത്തി പരാമര്‍ശം: എം എ യൂസഫലിയുടെ മാനനഷ്ടക്കേസ്; ഷാജന്‍ സ്‌കറിയ മാപ്പുപറഞ്ഞു

Read Next

സൗദി അറേബ്യയെ വിടാതെ ഇസ്രായേല്‍; ഒരു അറബ് രാജ്യം കൂടി അബ്രഹാം കരാറിന്റെ ഭാഗമാകുമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി, ഇസ്രായേല്‍ അല്ല സൗദിയുടെ ശത്രുവെന്നും ഇറാനാണെന്നും മന്ത്രി കോഹന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »