Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യന്‍ ജോലിക്കാർ ജോലിയെക്കാൾ മുന്‍തൂക്കം നൽകുന്നത് കുടുംബത്തിന്’; മുന്‍ഗണനകളിൽ മാറ്റം വന്നെന്ന് സർവേ


മുംബൈ: ആഴ്‌ചയില്‍ 90 മണിക്കൂര്‍ ജോലി എന്ന എല്‍ & ടി ചെയര്‍മാന്‍ എസ്‌ എന്‍ സുബ്രഹ്‌മണ്യന്‍റെ പരാമർശം രാജ്യത്ത് ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴി മരുന്ന് ഇടുന്നതിനിടെ ജോലിക്കുപോകുന്നവരിൽ 78 ശതമാനം പേരും ജോലിയെക്കാണ കുടുംബത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന റിപ്പോര്‍ട്ട് പുറത്ത്. ജോലി സംബന്ധിച്ച് ഇന്ത്യയിലെ ജോലിക്കാരുടെ മുന്‍ഗണനയില്‍ വലിയ മാറ്റങ്ങള്‍ വന്നതായാണ് തൊഴില്‍ വെബ്സൈറ്റായ ഇന്‍ഡീഡ് പുറത്തുവിച്ച ‘ഫ്യൂച്ചര്‍ കരിയര്‍ റസല്യൂഷൻ റിപ്പോര്‍ട്ടിൽ’ പറയുന്നു. 2025 ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ സര്‍വേപ്രകാരം തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

സർവേയിൽ പങ്കെടുത്ത 78 ശതമാനം പേരും കുടുംബത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തൽ. തൊഴിലില്‍ വന്‍ നേട്ടങ്ങള്‍ എത്തിപ്പിടിക്കുക എന്നതിനെക്കാള്‍ പങ്കാളികളും കുട്ടികളും മാതാപിതാക്കളുമൊത്ത് സമയം ചെലവിടാനാണ് അധികം പേരും ആഗ്രഹിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ജീവനക്കാര്‍ അമിത സമ്മര്‍ദ്ദം ആഗ്രഹിക്കുന്നില്ല. മാനസിക ആരോഗ്യത്തിനാണ് അവര്‍ മുന്‍ഗണന നല്‍കുന്നത്. നല്ല വേതനമുള്ള ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴും കുടുംബത്തിനും വ്യക്തി താത്പര്യങ്ങള്‍ക്കും അവര്‍ മുന്‍തൂക്കം നല്‍കുന്നുവെന്നും റിപ്പോർട്ട് പറയുന്നു.

“ഇന്ത്യൻ തൊഴിലാളികൾ പ്രാധാന്യം കൊടുക്കുന്ന കാര്യങ്ങളിൽ പ്രകടമായ ഒരു മാറ്റം ഞങ്ങൾ കാണുന്നുണ്ട്. ജോലിയും വീട്ടുജീവിതവും തമ്മിൽ മികച്ച സന്തുലിതാവസ്ഥ കണ്ടെത്താൻ ആഗ്രഹിക്കുന്നുവെന്ന് കൂടുതൽപേർ ഞങ്ങളോട് പറയുന്നുണ്ട്. കൂടുതൽ സമ്പാദിക്കുക എന്നത് പ്രധാനമാണെങ്കിലും, മിക്കവരുടെയും സ്വപ്‌ന കരിയർ ജോലിയിൽ ഉന്നതയിലെത്തുക എന്നതല്ല- സുരക്ഷിതത്വം അനുഭവിക്കുക, ന്യായമായ വേതനം നേടുക, യഥാർത്ഥത്തിൽ വ്യത്യാസമുണ്ടാക്കുന്ന ആനുകൂല്യങ്ങൾ നേടുക എന്നിവയാണ്,” ഇൻഡീഡ് മാർക്കറ്റിങ് ഡയറക്‌ടർ റേച്ചൽ ടൗൺസ്ലി പറഞ്ഞു.

ഇന്‍ഡീഡിന് വേണ്ടി വാലുവോക്‌സ് എന്ന കമ്പനിയാണ് സര്‍വേ നടത്തിയത്. 2024 ഡിസംബര്‍ മുതല്‍ 2025 ജനുവരി വരെയുള്ള കാലയളവിൽ നടന്ന സർവേയിൽ സിംഗപ്പൂര്‍, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 6,126 ജീവനക്കാരും തൊഴിലന്വേഷകരും പങ്കെടുത്തു. ഇന്ത്യയില്‍ നിന്ന് 2,507 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. തങ്ങളുടെ മുന്‍ഗണനയില്‍ മാറ്റങ്ങളുണ്ടെങ്കിലും തൊഴില്‍ വിപണിയിൽ ഇന്ത്യയിലെ ജീവനക്കാര്‍ തികഞ്ഞ ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെന്നും സർവേയിൽ കണ്ടെത്തലുണ്ട്.

പുത്തന്‍ തൊഴിലവസരങ്ങള്‍ക്ക് ഉതകും വിധം വൈവിധ്യമുള്ള നൈപുണ്യങ്ങൾ നേടി സ്വന്തം കഴിവുകൾ വികസിപ്പിക്കാന്‍ ജീവനക്കാര്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. അവര്‍ക്ക് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറാനും വലിയ പ്രയാസമില്ലെന്നും റിപ്പോര്‍ട്ട്ചൂണ്ടിക്കാട്ടുന്നു. മികച്ച സാങ്കേതികതകള്‍ സ്വായത്തമാക്കാനും ഇവര്‍ മികവ് പ്രകടിപ്പിക്കുന്നുണ്ട്. സര്‍വേയില്‍ പങ്കെടുത്ത 55 ശതമാനവും നിര്‍മ്മിത ബുദ്ധിയിലും (എഐ) സാങ്കേതികത സഹായം വേണ്ട മേഖലകളിലും ഏറെ ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിക്കുന്നു.

2025 ലെ തൊഴില്‍ നേട്ടങ്ങള്‍ക്ക് ആവശ്യമായ സുപ്രധാന നൈപുണികളില്‍ വൈകാരിക ബുദ്ധി, സംഘര്‍ഷ സാഹചര്യം പരിഹാരിക്കാനുള്ള മിടുക്ക് എന്നിവയ്ക്ക് പുറമെ ഡേറ്റ സാക്ഷരത, വിശകലന കഴിവുകള്‍, എഐ, മെഷീന്‍ ലേണിങ്, കോഡിങ് അടക്കമുള്ള പുതുപുത്തന്‍ സാങ്കേതികതകളും ഉള്‍പ്പെടുന്നു.

ജീവനക്കാരുടെ നിയമനം സംബന്ധിച്ചും ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് രാജ്യത്തെ ജീവനക്കാരില്‍ 59 ശതമാനവും വിശ്വസിക്കുന്നു. നൈപുണ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് നിയമനങ്ങളേറെയും നടക്കുന്നത്. പരമ്പരാഗത ബിരുദ അടിസ്ഥാനത്തിലുള്ള യോഗ്യതകളല്ല പരിഗണിക്കപ്പെടുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സാങ്കേതികത, നിര്‍മ്മിത ബുദ്ധി എന്നീ മേഖലകളിലെ സാങ്കേതികമായ പ്രായോഗിക വൈദഗ്ദ്ധ്യങ്ങള്‍ക്കാണ് ബിരുദം പോലുള്ള യോഗ്യതകളെക്കാൾ മുന്‍തൂക്കം നൽകുന്നതെന്നും സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.


Read Previous

ഐഎസിലേക്ക് ആളെ ചേര്‍ത്തു’; ചെന്നൈയിലെ എന്‍ഐഎ റെയ്‌ഡിൽ ആംബുലന്‍സ് ഡ്രൈവര്‍ അറസ്‌റ്റില്‍

Read Next

11 നെതിരെ 16 വോട്ട്, വഖഫ് ഭേദഗതി ബില്ലിന് ജെപിസിയുടെ അംഗീകാരം; നാളെ സ്പീക്കർക്ക് കൈമാറും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »