Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യക്കാരെ നിയമവിരുദ്ധമായി യു.എസിലേക്ക് അയച്ചു; 40 ട്രാവൽ ഏജന്റുമാരുടെ ലൈസൻസ് റദ്ദാക്കി പഞ്ചാബ്


അമൃത്സര്‍: അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം സുഗമമാക്കുന്നതിന് അമിത ഫീസ് വാങ്ങുന്ന വ്യാജ ട്രാവല്‍ ഏജന്റുമാര്‍ക്കെതിരെ നടപടിയുമായി പഞ്ചാബ്. സംസ്ഥാനത്ത് പ്രവര്‍ത്തി ച്ചിരുന്ന 40 വ്യാജ ട്രാവല്‍ ഏജന്റുമാരുടെ ലൈസന്‍സുകള്‍ റദ്ദാക്കി. അടുത്തിടെ യുഎസില്‍ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യന്‍ പൗരന്മാരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ലൈസന്‍സ് പുതുക്കുന്നതില്‍ പരാജയപ്പെട്ട നഗരത്തിലെ 271 ട്രാവല്‍ ഏജന്റുമാര്‍ക്ക് അമൃത്സര്‍ പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ട്രാവല്‍ ഏജന്റുമാരുടെയും ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റുകളുടെയും ഓഫീസുകളിലെ രേഖകള്‍ പരിശോധിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍ക്ക് (എസ്ഡിഎം) നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ട്രാവല്‍ പ്രൊഫഷന്‍സ് റെഗുലേഷന്‍ ആക്ട് പ്രകാരം ട്രാവല്‍ ഏജന്റുമാര്‍, ടിക്കറ്റിങ്, കണ്‍സള്‍ട്ടന്‍സി ബിസിനസുകള്‍ എന്നിവയെ നിയന്ത്രിക്കുന്നത്തിന് പഞ്ചാബ് സര്‍ക്കാരിന് പ്രത്യേക സംവിധാനമുണ്ട്. ഈ നിയമം നടപ്പിലാക്കിയതിന് ശേഷം 3,300 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവയില്‍ മിക്കതും ലൈസന്‍സില്ലാത്ത ട്രാവല്‍ ഏജന്റുമാരാണ്.

പഞ്ചാബില്‍ നിന്ന് അനധികൃതമായി കുടിയേറിയ 131 പേരെയാണ് യു.എസ് സൈനിക വിമങ്ങളില്‍ ഇന്ത്യയിലേക്ക് തിരികെ അയച്ചത്. ഇതില്‍ ഏഴ് പേര്‍ മാത്രമാണ് ട്രാവല്‍ ഏജന്റുമാര്‍ക്കതിരെ പരാതി നല്‍കിയത്. 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും മൂന്ന് ട്രാവല്‍ ഏജന്റുമാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എഡിജിപി പ്രവീണ്‍ സിന്‍ഹ അറിയിച്ചു.


Read Previous

വികസന കാര്യത്തിലും സമ്പദ് വ്യവസ്ഥയിലും ഇന്ത്യയെ തോൽപ്പിച്ചിരിക്കും, ഇല്ലെങ്കിൽ എന്റെ പേര് ഷരീഫ് എന്നല്ല’; വെല്ലുവിളിച്ച് പാക് പ്രധാനമന്ത്രി

Read Next

വിദ്യാർത്ഥികൾ മുതൽ വയോധികർവരെ, ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പ്രവാസികളും പങ്കാളികളാകണം: ഷാഫി പറമ്പിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »