ഇന്ത്യയുടെ 78–ാം സ്വാതന്ത്ര്യദിനം റിയാദ് ഇന്ത്യന്‍ എംബസ്സി വര്‍ണ്ണാഭമായി ആഘോഷിച്ചു.


റിയാദ്∙ ഇന്ത്യയുടെ 78–ാം സ്വാതന്ത്ര്യദിന ആഘോഷം റിയാദിൽ ഇന്ത്യൻ എംബസി യുടെ ആഭിമുഖ്യത്തിൽ നടന്നു. സ്ഥാനപതി ഡോ. സുഹേൽ അജാസ് ഖാൻ ദേശീയ പതാക ഉയർത്തിയതോടെ ദേശിയ ഗാനത്തോടെ ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് അംബാസിഡര്‍ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദേശം വായിച്ചു. ഇന്ത്യ-സൗദി സൗഹൃദം ശക്തിപ്പെടുന്ന തിനെകുറിച്ചും ‘വസുധൈവേ’ കുടുംബകം” എന്ന ആശയത്തിലൂന്നി സംസാരിച്ച അദ്ദേഹം ലോകം ഒരു കുടുംബമാണെന്ന് സസസ്സിനെ ഓര്‍മിപ്പിച്ചു ‘തുടര്‍ന്ന് , റിയാദിലെ കലാകാരന്വമാരും എംബസി സ്കൂള്‍ വിദ്യാര്‍ഥികളും അവതരിപ്പിച്ച കലാസാംസ്കാരിക പരിപാടികള്‍ അരങ്ങേറി

പ്രവര്‍ത്തിദിനമായിട്ടും വളരെയധികം പ്രവാസി ഇന്ത്യൻ സമൂഹ പ്രതിനിധികളും സുഹൃത് രാഷ്ട്രങ്ങളിൽനിന്നുള്ളവരും എംബസി ഉദ്യോഗസ്ഥരും മാധ്യമപ്രവർത്ത കരും ഉൾപ്പടെ അഞ്ഞൂറോളം പേർ ചടങ്ങില്‍ പങ്കെടുത്തു പങ്കെടുത്തു.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി സൗദിയിലെ കടുത്ത ചൂട് കണക്കിലെടുത്ത് രാവിലെ ഏഴര മണിക്കായിരുന്നു പതാക ഉയര്‍ത്തല്‍ ചടങ്ങ്‌ നടന്നത് മാത്രമല്ല എംബസി അങ്കണത്തില്‍ ഓപ്പണ്‍ സ്റ്റേജില്‍ നടക്കുന്ന ആഘോഷപരിപാടികള്‍ ഇത്തവണ എംബസി ഓഡിറ്റോറിയത്തിലാണ് നടന്നത്.

സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംഘടിപ്പിച്ച ഹർ ഘർ തിരംഗ കാമ്പെയ്‌നിൽ എംബസി ഉധ്യോഗസ്തര്‍ അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ കൂടാതെ ഇന്ത്യന്‍ സമൂഹവും പങ്കെടുത്തു


Read Previous

സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു; മൻപ്രീത് സിങ് ഉള്‍പ്പെടെ 4 പേര്‍ക്ക് കീര്‍ത്തിചക്ര

Read Next

ഒരുവര്‍ഷം കൊണ്ട് സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ എണ്ണത്തില്‍ പത്തു ശതമാനം വര്‍ധനവ്‌: അംബാസിഡര്‍ ഡോ.സുഹൈല്‍ അജാസ് ഖാന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »