ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡല്‍ഹി: ഇന്ത്യ അടുത്ത സുഹൃത്താണെന്നും ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള കപ്പലുകള്‍ സുരക്ഷിതമായി കടത്തിവിടുമെന്നും ഇറാന്‍. ചരക്ക് നീക്കം നിലച്ചതോടെ എല്‍.പി.ജി ക്ഷാമം രാജ്യത്ത് രൂക്ഷമായിരുന്നു. ഈ സാഹചര്യത്തില്‍ കപ്പലുകള്‍ ആക്രമിക്കില്ലെന്ന ഉറപ്പ് ഇന്ത്യക്ക് ഏറെ ആശ്വാസമാണ്.

വ്യാഴാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയാനുമായും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായും ടെലിഫോണില്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്‍ അനുകൂല നിലപാടെടുത്തത്.
വരും ദിവസങ്ങളില്‍ ഇന്ത്യയിലേക്കുള്ള കപ്പലുകളെല്ലാം കടത്തിവിടുമെന്ന് ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫത്താലി ഇന്നലെ ഡല്‍ഹിയില്‍ അറിയിച്ചിരുന്നു. ഇന്ത്യയും ഇറാനും പൊതുതാല്‍പര്യങ്ങള്‍ പങ്കിടുന്നുണ്ട്. ഇന്ത്യ വിവിധ മേഖലകളില്‍ ഇറാനെ സഹായിച്ചിട്ടുണ്ടെന്നും ഫത്താലി വ്യക്തമാക്കി. വിലക്ക് ലംഘിച്ച് വന്ന വിവിധ രാജ്യങ്ങളുടെ 18 കപ്പലുകള്‍ ഇറാന്‍ തകര്‍ത്തിരുന്നു. ഇന്ത്യയിലേക്ക് ചരക്കുമായി വന്ന തായ്‌ലന്‍ഡ് കപ്പലും ഇതില്‍പ്പെടുന്നു.
ഇന്ത്യയിലേയ്ക്ക് വരുന്ന കപ്പലുകള്‍ക്ക് സുരക്ഷിത വഴി ഒരുക്കണമെന്ന് ഫോണ്‍ സംഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും അറിയിച്ചിട്ടുണ്ട്. എല്ലാ പ്രശ്‌നങ്ങളും സംഭാഷണത്തിലൂടെ പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാടും പ്രധാനമന്ത്രി ധരിപ്പിച്ചിട്ടുണ്ട്.
