Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

2035ല്‍ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം; തദ്ദേശീയ പേടകത്തില്‍ ഭാരതീയര്‍ ചന്ദ്രനില്‍ ഇറങ്ങും; പ്രധാനമന്ത്രി


തിരുവനന്തുപുരം: ലോകത്തിന് മുന്നില്‍ ഇന്ത്യ ഒന്നാം സ്ഥാനം നേടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2035ഓടെ ഇന്ത്യക്ക് സ്വന്തം ബഹിരാകാശ നിലയ മുണ്ടാക്കും. ഇതോടെ ബഹിരാകാശത്തിന്റെ അജ്ഞാതമായിരുന്ന കാര്യങ്ങളേക്കുറിച്ച് നമുക്ക് പഠിക്കാനാകും. അമൃതകാലത്തിന്റെ ഈ കാലഘട്ടത്തില്‍ ഇന്ത്യന്‍ ബഹി രാകാശ സഞ്ചാരികള്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗന്‍യാനി’ല്‍ പോകുന്ന യാത്രികരെ വിഎസ്എസ്സിയില്‍ നടന്ന ചടങ്ങില്‍ അവതരിപ്പിച്ചതിനു ശേഷം സംസാരിക്കുക യായിരുന്നു അദ്ദേഹം.

ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമ്പോള്‍, രാജ്യം ബഹിരാകാശ മേഖലയില്‍ പുതിയ ഉയരങ്ങള്‍ താണ്ടാന്‍ പോകുന്നുവെന്നത് യാദൃശ്ചി കമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യ ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നാം 400 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. അതേസമയം, അതിന് മുമ്പുള്ള പത്ത് വര്‍ഷത്തില്‍ കേവലം 33 ഉപഗ്രഹങ്ങള്‍ മാത്രമാണ് വിക്ഷേപി ച്ചതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഗഗന്‍യാനില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിര്‍മി ച്ചതാണ്. ഗഗന്‍യാന്‍ ദൗത്യം ബഹിരാകാശ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴി തെളിക്കും. ബഹിരാകാശ രംഗത്ത് വനിതകള്‍ക്ക് വലിയ പ്രധാന്യം. വനിതാ ശാസ്ത്രജ്ഞരില്ലാതെ ഇത്തരം ദൗത്യങ്ങള്‍ നടത്തിനാകില്ല. ഇനിയും നമ്മള്‍ ചന്ദ്രനിലേക്ക് പോകും. ചന്ദ്രനില്‍നിന്ന് സാംപിളുകള്‍ശേഖരിച്ച് ഭൂമിയിലേക്ക് വരും. 2035ല്‍ ഇന്ത്യയുടെ സ്‌പേയ്‌സ് സ്റ്റേഷന്‍ ഉണ്ടാകും. ഭാരതത്തിന്റെ സ്വന്തം റോക്കറ്റില്‍ ഭാരതീയര്‍ ചന്ദ്രന്റെ മണ്ണിലിറങ്ങുമെന്ന് മോദി പറഞ്ഞു.

ഇതു പുതിയ കാലഘട്ടത്തിന്റെ തുടക്കമാണ്. ലോകത്തിനു മുന്നില്‍ ഇന്ത്യ സ്വന്തം സ്ഥാനം നേടിയെടുക്കുന്നു. ബഹിരാകാശ രംഗത്തും നേട്ടമുണ്ടാക്കുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പതാക സ്ഥാപിച്ച ആദ്യത്തെ രാജ്യമായി. ശിവശക്തിയെന്ന പോയിന്റ് ഇന്ന് ലോകമറിയുന്നുവെന്നും മോദി പറഞ്ഞു.


Read Previous

കസവ് കലാവേദി: മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഇശൽ പെയ്യും രാവ്’ ഫൈനൽ റൗണ്ട് മത്സരത്തിൽ പത്തു പേര്‍.

Read Next

ടിപി വധക്കേസ്; എട്ടു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 20 വര്‍ഷം പരോള്‍ പാടില്ലെന്ന് ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »