ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

അഹമ്മദാബാദ്: 2023ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ ഹൃദയം തകർന്ന അതേ മണ്ണ്, ഇന്ന് ചരിത്രപരമായ ഒരു ഉദയത്തിന് സാക്ഷ്യം വഹിച്ചു. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇരമ്പിയാർത്ത പതിനായിരക്കണക്കിനു ആരാധകരെ സാക്ഷിനിർത്തി, ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകിരീടം ഉയർത്തി. ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡും, സ്വന്തം മണ്ണിൽ കിരീടം ചൂടുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇതോടെ ഇന്ത്യക്ക് സ്വന്തമായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി മലയാളി താരം സഞ്ജു സാംസൺ സംഹാരരൂപം പുറത്തെടുക്കുകയായിരുന്നു. 46 പന്തിൽ നിന്ന് 5 ഫോറും 8 കൂറ്റൻ സിക്സറുകളുമടക്കം 89 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഓപ്പണിംഗിൽ അഭിഷേക് ശർമയുമായി (21 പന്തിൽ 52) ചേർന്ന് 98 റൺസിന്റെ വെടിക്കെട്ട് കൂട്ടുകെട്ടാണ് സഞ്ജു പടുത്തുയർത്തിയത്. പിന്നാലെ വന്ന ഇഷാൻ കിഷനും (25 പന്തിൽ 54) തകർത്താടിയതോടെ ഇന്ത്യൻ സ്കോർ റോക്കറ്റ് വേഗത്തിൽ കുതിച്ചു.
മധ്യ ഓവറുകളിൽ ജെയിംസ് നീഷം മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയെ ഒന്ന് വിറപ്പിച്ചെങ്കിലും, അവസാന നിമിഷം ശിവം ദുബെ (8 പന്തിൽ 26*) നടത്തിയ മിന്നൽ പ്രകടനം ഇന്ത്യയെ 255/5 എന്ന റെക്കോർഡ് സ്കോറിലെത്തിച്ചു. ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിന് ഇന്ത്യൻ ബൗളിംഗിന് മുന്നിൽ അടിപതറി. പവർപ്ലേയിൽ തന്നെ ജസ്പ്രീത് ബുംറയും അക്സര്‍ പട്ടേലും ചേർന്ന് കീവീസ് ടോപ്പ് ഓർഡറിനെ പിഴുതെറിഞ്ഞു. 52 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായ അവർക്ക് പിന്നീട് ഒരിക്കലും മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. ടിം സീഫെർട്ടും (52) മിച്ചൽ സാന്റ്നറും (43) പൊരുതി നോക്കിയെങ്കിലും ഇന്ത്യൻ ബൗളർമാർ വിജയം ഉറപ്പാക്കിയിരുന്നു. 19 ഓവറിൽ 159 റൺസിന് ന്യൂസിലൻഡ് നിര കൂടാരമണഞ്ഞു.
സൂര്യകുമാർ യാദവ് എന്ന നായകന്റെ കീഴിൽ ഇന്ത്യ തോൽവി അറിയാതെ മുന്നേറുകയാണ്. 2024 ജൂലൈയിൽ ചുമതലയേറ്റ ശേഷം ഒരു പരമ്പര പോലും സൂര്യകുമാർ തോറ്റിട്ടില്ല. കൂടാതെ, ലോകകപ്പുകളിൽ ന്യൂസിലൻഡിനെ തോൽപ്പിക്കാനാവില്ല എന്ന ശാപമോക്ഷവും ഈ വിജയത്തോടെ ഇന്ത്യക്ക് ലഭിച്ചു. ഇതേ മൈതാനത്ത് ഈ ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റ തോൽവിക്കും ഇന്ത്യ ഫൈനലിൽ പ്രായശ്ചിത്തം ചെയ്തു.
