സൗദിയിൽ എഞ്ചിനീയറിങ് മേഖലയിലെ സ്വദേശിവൽക്കരണം ഈ മാസം 21 മുതൽ; പ്രവാസികൾക്ക് കനത്ത തിരിച്ചടിയാകും


പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി സൗദിയിൽ സ്വദേശിവൽക്കരണം വ്യാപക മാകുകയാണ്. സ്വകാര്യ മേഖലയിലെ എഞ്ചിനിയറിങ് ജോലികളിൽ 25 ശതമാനം സ്വദേശിവൽക്കരണം നടത്തുമെന്ന് സൗദി ഇക്കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ചി രുന്നു. ഈ തീരുമാനം ജൂലൈ 21 മുതൽ നടപ്പിലാകുമെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിരിക്കുകയണ്. സൗദിയിലെ മുനിസിപ്പൽ, ഗ്രാമകാര്യ, പാര്‍പ്പിട മന്ത്രാലയുമായി സഹകരിച്ചാണ് മാനവ വിഭവ ശേഷി മന്ത്രാലയം പുതിയ തീരുമാനം നടപ്പിൽ വരുത്തുന്നത്.

ഇതിൻ്റെ ഭാഗമായി എഞ്ചിനിയറിങ് മേഖലയിൽ അഞ്ചോ അധിലധികമോ ജോലി ക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ 25 ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കേണ്ടി വരും. സൗദി പൗരത്വമുള്ള പുരുഷൻമാര്‍ക്കും വനിതകൾക്കും കൂടുതൽ ആകര്‍ഷക മായ ജോലി ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സൗദിയിലെ രണ്ടു പ്രധാന മന്ത്രാലയങ്ങൾ ചേര്‍ന്ന് ഈ നീക്കം നടത്തുന്നത്. തൊഴിൽ മേഖലകളിൽ സ്വദേശി കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഈ തീരുമാനം നടപ്പിലാക്കാനുള്ള പ്രവര്‍ത്തന ങ്ങൾ ഉടൻ ആരംഭിക്കുമെന്ന് മുനിസിപ്പൽ, ഗ്രാമകാര്യ, പാര്‍പ്പിട മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

സ്വദേശിവൽക്കരണം സുഗഗമായി നടപ്പിലാക്കാനുള്ള വിവിധ നടപടികൾ മുനിസി പ്പൽ, ഗ്രാമകാര്യ, പാര്‍പ്പിട മന്ത്രാലയം കൈകൊള്ളും. സൗദി പൗരൻമാരായ ഉദ്യോഗാ ര്‍ഥികൾക്ക് തൊഴിൽ നൽകുന്നതിനായി സ്ഥാപനങ്ങൾക്ക് ഇൻസെൻ്റീവുകൾ നൽകുക യും, സപ്പോര്‍ട്ട് പ്രോഗ്രാമുകൾ ആരംഭിക്കുകയും ചെയ്യും. യോജിച്ച തൊഴിലാളികളെ കണ്ടെത്തുന്നതിനും ആകര്‍ഷിക്കുന്നതിനും, ട്രെയിനിങ് പരിപാടികൾ സംഘടിപ്പിക്കു ന്നതിനുമാണ് സപ്പോര്‍ട്ട് പ്രോഗ്രാമുകൾ നടത്തുക മാനവ വിഭവ ശേഷി, സാമൂഹിക വികസന സംവിധാനങ്ങളാണ് സപ്പോര്‍ട്ട് പ്രോഗ്രാമുകളുടെ സംഘാടനം നിര്‍വ്വഹിക്കു ക. തൊഴിലിന് വേണ്ടിയുള്ള ക്വാളിഫിക്കേഷൻ പ്രൊസസ്, റിക്രൂട്ട്മെൻ്റ് പ്രൊസസ് തുടങ്ങിയ കാര്യങ്ങൾക്കെല്ലാം സഹായം നൽകും.

നിലവിൽ ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെൻ്റ് ഫണ്ട് അഥവാ ഹദഫ് പദ്ധതിയിൽ ലഭ്യമായിട്ടുള്ള സപ്പോര്‍ട്ട് അല്ലെങ്കിൽ എംപ്ലോയ്മെൻ്റ് പ്രോഗ്രാമുകൾക്ക് പുറമേയാണ് പുതിയ സപ്പോര്‍ട്ട് പ്രോഗ്രാമുകൾ ഏര്‍പ്പെടുത്തുക. നിതാഖാത് എന്ന പേരിൽ സൗദി യിൽ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്വദേശിവൽക്കരണം നടത്തി വരികയാണ്. ഇതിൻ്റെ ഏറ്റവും പുതിയ ഘട്ടമെന്ന നിലയിലാണ് എഞ്ചിനീയറിങ് മേഖലയിലും 25 ശതമാനം സ്വദേശിവൽക്കരണം വന്നിരിക്കുന്നത്. ഇത് മലയാളികളുൾപ്പടെയുള്ള പ്രവാസികളെ കാര്യമായി ബാധിക്കും. നാട്ടിൽ നിന്നും രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിൽ നിന്നുമായി എഞ്ചിനിയറിങ് കഴിയുന്ന നിരവധി ഉദ്യോഗാര്‍ഥികളാണ് ഗൾഫ് രാജ്യങ്ങളിലേക്ക് ജോലിക്കായി പോകുന്നത്. ഇതിൽ വലിയൊരു വിഭാഗം സൗദിയിലും എത്താറുണ്ട്.

ഈ സാഹചര്യത്തിലാണ് സ്വദേശിവൽക്കരണം എഞ്ചിനീയറിങ് മേഖലയിലേക്കും വ്യാപിക്കുന്നത്. സൗദിയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികളെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടി തന്നെയാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിൽ കൺസൾട്ടിങ് സേവനങ്ങളിലെ സ്വദേശിവൽക്കരണത്തിൻ്റെ രണ്ടാം ഘട്ടം സൗദി മാനവ വിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചത് വാര്‍ത്തയായിരുന്നു. ഫിനാൻഷ്യൽ കൺസൾട്ടിങ്, ഹെൽത്ത് കൺസൾട്ടിങ്, സീനിയര്‍ മാനേജ്മെൻ്റ് കൺസൾട്ടിങ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലാണ് 40 ശതമാനം സ്വദേശിൽവൽക്കരണം നടപ്പിലാക്കുക.

ആദ്യ ഘട്ടത്തിൽ 35 ശതമാനം സ്വദേശിവൽക്കരണമാണ് മേഖലയിൽ പ്രഖ്യാപിച്ചി രുന്നത്. സെയിൽസ്, പര്‍ച്ചേസ്, പ്രൊജക്ട് മാനേജ്മെൻ്റ് തുടങ്ങിയ ജോലികളിൽ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതൽ സ്വദേശിവൽക്കരണം നടപ്പിലാക്കിയിട്ടുണ്ട്. സ്വദേശിവൽ ക്കരണത്തിൻ്റെ ഭാഗമായി ഓപ്പറേഷൻസ്, മെയിൻ്റനസ് മേഖലയിൽ സൗദി ജോലിക്കാ രുടെ ശതമാനം 34 ആയി വര്‍ധിച്ചുവെന്ന റിപ്പോര്‍ട്ട് 2024 ജനുവരിയിൽ പുറത്തുവന്നിരുന്നു.


Read Previous

കുവൈറ്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി; കൃത്രിമം തെളിഞ്ഞാല്‍ വാങ്ങിയ അലവന്‍സ് തിരിച്ചു പിടിക്കും

Read Next

വര്‍ഷത്തിലൊരിക്കല്‍ പ്രവാസി ജീവനക്കാരെ മെഡിക്കല്‍ ടെസ്റ്റിന് വിധേയരാക്കണം; നിര്‍ദ്ദേശവുമായി സൗദി മാനവ വിഭവശേഷി മന്ത്രാലയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »