Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കനത്ത കൊടുങ്കാറ്റിനെ തുടർന്ന് ഇൻഡിഗോ വിമാനം കാറ്റിൽ ആടിയുലഞ്ഞു; നിലവിളിച്ച് യാത്രക്കാർ.


ന്യൂദൽഹി: കൊടുങ്കാറ്റിനെ തുടർന്ന് ഇൻഡിഗോ വിമാനത്തിന്റെ ലാന്റിഗ് ഏറെ നേരം വൈകി. ഇടിമിന്നലും കനത്ത കാറ്റുമാണ് ദൽഹി വിമാനത്താവളത്തിൽ വിമാനം മുക്കാൽ മണി ക്കൂറോളം വൈകി ലാന്റ് ചെയ്തത്. വിമാനം കാറ്റിൽ ആടിയുലഞ്ഞതോടെ യാത്രക്കാർ വലിയ തോതിൽ ബഹളം വെക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ദൽഹിയിലും പരിസര പ്രദേശങ്ങളിലും മഴയും കൊടുങ്കാറ്റും അനുഭവപ്പെട്ടതിനെ തുടർന്നാണ് വിമാനം അപകടത്തിൽപ്പെട്ടത്. റായ്പൂരിൽ നിന്നുള്ള 6E 6313 വിമാനമാണ് ദൽഹിയിലെ ഇന്ദിരാഗാന്ധി അന്താ രാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗ് നടത്താനകാതെ പ്രതിസന്ധിയിലായത്. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ കാറ്റ് ആഞ്ഞുവീശുകയും ചെയ്തു. ഇതേതുടർന്ന് വിമാനം വീണ്ടും ഉയർത്തുക യായിരുന്നു. നിരവധി തവണ ശ്രമിച്ച ശേഷം വൈകിട്ട് 5.43-നാണ് വിമാനം ലാന്റ് ചെയ്തത്. 5.05 ന് ലാന്റ് ചെയ്യേണ്ട വിമാനമായിരുന്നു ഇത്.

ദൽഹിയുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടി ശക്തമായ കാറ്റും മഴയുമാണ് ഇന്നലെ അനുഭവ പ്പെട്ടത്. കിഴക്ക്-തെക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുന്ന മേഘക്കൂട്ടമാണ് കാലാവസ്ഥാ പ്രതികൂലമാകാൻ കാരണമായതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പറഞ്ഞു,

തലസ്ഥാനത്തിന്റെ തെക്കൻ ഭാഗങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശിയത്. വിമാനത്താവളം സ്ഥിതി ചെയ്യുന്ന പാലം പ്രദേശത്ത്, വൈകുന്നേരം 4.30 ഓടെ മണിക്കൂ റിൽ 65 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയതായും പ്രഗതി മൈതാനത്ത്, മണിക്കൂറിൽ 76 കിലോ മീറ്റർ വേഗതയിൽ കാറ്റ് വീശിയതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം,
തിങ്കളാഴ്ച ഇടിമിന്നലോട് കൂടിയ മഴയും, ശക്തമായ കാറ്റും (മണിക്കൂറിൽ 40-50 കിലോമീറ്റർ) ഉണ്ടാകു മെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.


Read Previous

ഹജ്ജ് കർമ്മത്തിനായി എത്തിയ പാലക്കാട് സ്വദേശി മക്കയിൽ മരിച്ചു

Read Next

ഹജ് പെര്‍മിറ്റില്ലാത്ത മൂന്നു ലക്ഷത്തോളം വിദേശികളെ മക്കയിൽനിന്ന് തിരിച്ചയച്ചു, മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച 1,200 ലേറെ പേരെ അറസ്റ്റ് ചെയ്തു; ഇഖാമ നിയമ ലംഘകരായ മുക്കാല്‍ ലക്ഷത്തിലേറെ പേര്‍ പിടിയിലായി: പൊതുസുരക്ഷാ വകുപ്പ് മേധാവി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »